സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേയുള്ളു. കേരളത്തിലെ ഇടതു സർക്കാരിൻ്റെ അവസ്ഥ അതാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. സ്പ്രിൻക്ലർ ഇടപാടിന് പിന്നാലെ സാലറി കട്ടിലും ഹൈക്കോടതി കൈ വച്ചത് സർക്കാരിനെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ആവശ്യങ്ങൾ അനവധി, പക്ഷെ ഫണ്ടില്ല എന്ന സാഹചര്യം മറികടക്കാൻ എന്ത് ചെയ്യണം എന്ന ഗഹനമായ ആലോചനയിലാണ് ധനവകുപ്പ്.  കോവിഡ് കാലത്ത് … Read more

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോകകപ്പ് വിജയങ്ങള്‍

1983ലെ ലോകകപ്പ് വിജയം 1975ല്‍ ലോക കപ്പ് നിലവില്‍ വന്നത് മുതല്‍ വമ്പന്‍ പരാജയങ്ങളാണ് ഇന്ത്യ കളിക്കളത്തില്‍ ഏറ്റു വാങ്ങിയത്. ആദ്യ ലോക കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 202 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. ഈ മല്‍സരത്തിലാണ് സുനില്‍ ഗവാസ്ക്കറിന്‍റെ പിന്നീട് ഏറെ വിവാദമായ 36 റണ്‍സ് പിറന്നത്. 60 ഓവര്‍ ബാറ്റ് ചെയ്ത് 174 പന്തുകളില്‍ നിന്നാണ് ഗവാസ്ക്കര്‍ അത്രയും റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്‍റെ 334 റണ്‍സിന് മറുപടിയായി ഇന്ത്യ 132 റണ്‍സിന് പുറത്തായി. … Read more

മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി

      എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മമ്മൂട്ടിയുടെ വാക്കുകളില്‍ അക്ഷരപിശാച് കടന്നുകൂടുകയും അത് ശ്രീനിവാസന്‍ മുതലെടുക്കുകയും ചെയ്ത ഒരു സംഭവമുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒഴിവ് നേരത്ത് മമ്മൂട്ടിയും മറ്റുള്ളവരും എന്നത്തേയും പോലെ ഓരോ വിഷയത്തെയും … Read more

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍

Aadu-2-Malayalam-Movie

 സിനിമകള്‍ വിജയിച്ചാല്‍ അതിന്‍റെ പിന്തുടര്‍ച്ച വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഹോളിവുഡില്‍ ഗോഡ്ഫാദര്‍ മുതല്‍ മാട്രിക്സും ട്വൈലൈറ്റും ഹാരി പോട്ടറും വരെ ആ പട്ടിക നീളുമ്പോള്‍ ഹിന്ദിയില്‍ ഗോല്‍മാലിലും ഹൌസ് ഫുള്ളിലും സര്‍ക്കാരിലും വരെ അത്തരം പിന്തുടര്‍ച്ച സിനിമകള്‍ നാം കണ്ടു. അങ്ങനെ ജനമനസ്സ് പിടിച്ചടക്കിയ സിനിമകളുടെ തുടര്‍ച്ച … Read more

ചില തുണ്ട് കഥകള്‍

ശീലാവതി അവള്‍ സുന്ദരിയും നാണം കുണുങ്ങിയുമായിരുന്നു. തന്‍റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം ഒത്തു വന്നതില്‍ രാജീവന് സന്തോഷം തോന്നി. ഒരു പുരുഷ സുഹൃത്ത് പോലുമില്ലാത്ത, മമ്മൂട്ടിയൊഴിച്ച് മറ്റൊരു ആണിന്‍റെയും മുഖത്ത് പോലും നോക്കാത്തവളാണ് തന്‍റെ പെണ്ണെന്ന്‍ അറിഞ്ഞപ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിച്ചു. നിശ്ചയം മുതല്‍ വിവാഹം വരെയുള്ള ചുരുക്കം ദിവസങ്ങളും അസഹ്യമായപ്പോള്‍ കാമിനിയുടെ വാമൊഴി കേള്‍ക്കാന്‍ … Read more

ചീഫ് മിനിസ്റ്റർ മമ്മൂട്ടി

one movie

സിനിമയിലും നാടകത്തിലും  മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമൊക്കെ  അഭിനയിക്കുന്നത് വലിയ കാര്യമല്ല. പ്രേംനസീർ മുതൽ സുരേഷ് ഗോപി വരെയുള്ളവർ മലയാള സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ മൂന്നു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച അഭിനേതാക്കൾ അപൂർവമായേ  ഉണ്ടാകൂ. മലയാളത്തിൻ്റെ  മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച് ആ അപൂർവ്വ നേട്ടം കൈവരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കൾ … Read more

നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനനം : 23.01.1897 മരണം : ?

  ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം പിന്നിടുന്ന ഈ വേളയിലും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. സത്യത്തില്‍ ആ വിമാനപകടത്തില്‍ അദ്ദേഹം മരിച്ചോ ? അപ്പോള്‍ 1969ല്‍ വിയറ്റ്നാമിസ് പ്രതിനിധിസംഘത്തോടൊപ്പം പാരീസില്‍ വന്നത് ആരാണ് ? ഗുംനാമി ബാബ എന്ന അപരനാമധേയത്തില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ച് 1985ല്‍ മരിച്ച സന്ന്യാസി വേറെ … Read more

മലയാള സിനിമയിലെ മക്കള്‍ വാഴ്ച

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം മക്കള്‍ തിലകങ്ങള്‍ അരങ്ങുവാണ ചരിത്രം ഇതിന് മുമ്പുണ്ടായിട്ടില്ല. ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്ന ഒട്ടനവധി താരങ്ങളുടെയും സംവിധായകരുടെയും മക്കളാണ് ഇന്ന് മലയാളത്തില്‍ സജീവമായി നില്‍ക്കുകയോ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയോ ചെയ്യുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും അങ്ങ് ഹോളിവുഡില്‍ പോലും ഇതാണ് സ്ഥിതി. തമിഴില്‍ മുന്‍നിരയിലുള്ള വിജയും സൂര്യയും ധനുഷും … Read more