സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേയുള്ളു. കേരളത്തിലെ ഇടതു സർക്കാരിൻ്റെ അവസ്ഥ അതാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. സ്പ്രിൻക്ലർ ഇടപാടിന് പിന്നാലെ സാലറി കട്ടിലും ഹൈക്കോടതി കൈ വച്ചത് സർക്കാരിനെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ആവശ്യങ്ങൾ അനവധി, പക്ഷെ ഫണ്ടില്ല എന്ന സാഹചര്യം മറികടക്കാൻ എന്ത് ചെയ്യണം എന്ന ഗഹനമായ ആലോചനയിലാണ് ധനവകുപ്പ്.  കോവിഡ് കാലത്ത് … Read more

വല്യേട്ടന്‍

kerala politics satire

സീന്‍ ഒന്ന്  പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന്‌ നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള്‍ ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്‍റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. … Read more

കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ കാണാനായി പെന്‍റ്ഹൌസിലെത്തുമ്പോള്‍ മനസ് അസ്വസ്ഥമായിരുന്നു. വിവിധ സ്വീകരണ പരിപാടികള്‍ കഴിഞ്ഞ് പുലര്‍ച്ചെയാണ് അദ്ദേഹം മടങ്ങിയെത്തിയതെന്ന് മാനേജര്‍ കോണ്‍വെ രാവിലെ ഫോണില്‍ പറഞ്ഞതാണ് എന്നെ സംശയാലുവാക്കിയത് . ഇന്‍റര്‍വ്യു നടക്കുമോ എന്നതിനെക്കുറിച്ച് അവര്‍ ഉറപ്പൊന്നും പറഞ്ഞതുമില്ല. എന്നാല്‍ നേരില്‍ കണ്ട് കേരളരമയില്‍ നിന്നാണ് വരുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചപ്പോള്‍ എതിര്‍ത്തൊന്നും … Read more

മോദിയുടെ തന്ത്രങ്ങള്‍; പ്രതിമകളില്‍ കൂടി ഇന്ത്യ ലോകം കീഴടക്കുമ്പോള്‍

statue of unity

  Photo: @PMOIndia നരേന്ദ്ര മോദി തന്ത്രങ്ങളുടെ ആശാനാണെന്ന് പറയുന്നത് വെറുതെയല്ല. ഗുജറാത്തിലെ വികസനവും സ്വിസ് ബാങ്കിലെ കള്ളപ്പണവും ചൂണ്ടിക്കാട്ടി അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അധികാരത്തില്‍ വന്നത്. പെട്രോളിയം വില വര്‍ദ്ധനവും അക്രമ സംഭവങ്ങളും കാരണം പൊറുതി മുട്ടിയ ജനം അന്ന് പറഞ്ഞ നല്ല നാളുകള്‍ എവിടെയെന്ന് തിരിച്ച് … Read more

ഉമ്മച്ചന്‍റെ പ്രമോഷനും കുമ്മനത്തിന്‍റെ പണിഷ്മെന്‍റ് ട്രാന്‍സ്ഫറും; യച്ചൂരി എങ്ങനെ ഗോളടിക്കും

Kerala politics 2018

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ലഭിച്ച അപ്രതിക്ഷിത സ്ഥാന ചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്. ഇരുവരും ചെയ്ത സ്ത്യുതര്‍ഹ സേവനങ്ങള്‍ക്കുള്ള  പ്രതിഫലമാണ് ലഭിച്ചതെന്ന് അനുയായികള്‍ വാദിച്ചെങ്കിലും കുമ്മനത്തിന് ലഭിച്ചത് പണിഷ്മെന്‍റ് ട്രാന്‍സ്ഫറാണെന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. ഏതായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന തിരുമാനം ആര്‍ക്കാണ് ഗുണം ചെയ്യുക … Read more

കാര്യസ്ഥന്‍

  കൃഷ്ണപുരം ഗ്രാമത്തിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. അയല്‍ക്കാരാണെങ്കിലും ബദ്ധ ശത്രുക്കളാണ് ഇരു കൂട്ടരും എന്നത് സിനിമ കണ്ട എല്ലാവര്‍ക്കും അറിയാമല്ലോ. കല്യാണങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ സഹകരിക്കില്ലെന്നതോ പോട്ടെ, എവിടെയെങ്കിലും വച്ച് പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെ കടിച്ചു കീറുകയും ചെയ്യും. ഒരു മതില്‍ക്കെട്ടിനപ്പുറത്തുള്ള എതിരാളികളെ … Read more

ഗൂഡാലോചന

malayalam fuunny stories

വഴിയെ പോയ വയ്യാവേലി ഏണി വച്ച് പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. ദാ ഇപ്പോള്‍ ഇവിടെ സംഭവിച്ചത് അതാണ്‌. പെണ്‍കെണിയില്‍ കുടുങ്ങിയ സീനിയര്‍ പുംഗവന്‍ അരങ്ങൊഴിഞ്ഞപ്പോഴാണ് മുഖ്യന്‍ നമ്മുടെ നായകന്‍റെ ചെസ്റ്റ് നമ്പര്‍ വിളിച്ചത്. നമ്പര്‍ 18. തോമസ്‌ ചാക്കോ.  ഹോ ! എത്ര നാളായി കാത്തിരിക്കുന്ന അവസരമാണ്. അതുകൊണ്ട് കായല്‍ രാജാവ് ശരിക്ക് ആര്‍മാദിച്ചു. രാഷ്ട്രീയത്തിനതീതമായ … Read more

കുമുദവല്ലി കണ്ട കനവ് 2

malayalam humour

രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു. പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന്‍ പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി. ജയിലാണത്രേ ജയില്‍. ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു … Read more