ശിവരാജ് സിങ്ങ് ചൌഹാന്‍ – കഥ

shivraj-singh-chauhan

ശിവരാജ് സിങ്ങ് ചൌഹാന്‍റെ പോലിസ്

ശിവരാജ് സിങ്ങ് ചൌഹാന്‍റെ നാട്ടില്‍ വച്ച്

അഞ്ചു കര്‍ഷകരെ വെടിവച്ച് കൊന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്

ശിവരാജ് സിങ്ങ് ചൌഹാന്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങി.

സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ക്രമസമാധാനം പഴയ പടിയിലാകുന്നത് വരെ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു.

മുഖ്യന്‍റെ നീക്കം കണ്ട് ഭയന്നുപോയ കര്‍ഷകര്‍ പണിയായുധങ്ങള്‍ താഴെ വച്ച് തനി കോഴിക്കോടന്‍ ശൈലിയില്‍ താണു കേണപേക്ഷിച്ചു.

മുത്തേ, പൊന്നേ പിണങ്ങല്ലേ.

എന്തേ…കുറ്റം ചെയ്തു ഞാന്‍.

മുത്തേ, പൊന്നേ പിണങ്ങല്ലേ.

എന്തേ…കുറ്റം ചെയ്തു ഞാന്‍.

എന്തിനു പൊന്നേ നിനക്കിന്നു പിണക്കം

നീ എന്‍റെ കരളല്ലേ.

പാട്ട് കേട്ട് മനസലിഞ്ഞ മുഖ്യന്‍ നിരാഹാരം അവസാനിപ്പിച്ചു. നാട്ടുകാരുടെ സ്നേഹ പ്രകടനങ്ങളില്‍ വീര്‍പ്പു മുട്ടിയ അദ്ദേഹം തനി കാംബോജി രാഗത്തില്‍ ഒരു കീര്‍ത്തനവും പാടി. ആ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ വൈറലാണ്.

ങേ ഇതെന്തോന്ന് വെള്ളരിക്കാ പട്ടണമോ?

അല്ലയോ എത്രയും ബഹുമാനപ്പെട്ട മുഖ്യാ, അങ്ങേക്ക് നാടകത്തിലാണ് താല്പര്യമെങ്കില്‍ രാഷ്ട്രീയം വിട്ട് തട്ടേല്‍ കയറുന്നതാണ് നല്ലത്. കുറച്ചു പേരെ നിങ്ങള്‍ക്ക് വിഡ്ഢികളാക്കാം. പക്ഷേ ഒരു സമൂഹത്തെ മുഴുവന്‍ മണ്ടന്മാരാക്കാന്‍ പറ്റില്ല. നാടകങ്ങള്‍ വാര്‍ത്താ ചാനലുകളിലൂടെ തത്സമയം ജനങ്ങളിലെത്തുന്ന കാലമാണ്.

കഥ ഇവിടെ തീരുന്നില്ല.

അഥവാ നാടകം ഇനിയും തുടരും.

The End


Image credit

Indian Express

Leave a Comment

Your email address will not be published. Required fields are marked *