മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി

      എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മമ്മൂട്ടിയുടെ വാക്കുകളില്‍ അക്ഷരപിശാച് കടന്നുകൂടുകയും അത് ശ്രീനിവാസന്‍ മുതലെടുക്കുകയും ചെയ്ത ഒരു സംഭവമുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒഴിവ് നേരത്ത് മമ്മൂട്ടിയും മറ്റുള്ളവരും എന്നത്തേയും പോലെ ഓരോ വിഷയത്തെയും … Read more

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍

Aadu-2-Malayalam-Movie

 സിനിമകള്‍ വിജയിച്ചാല്‍ അതിന്‍റെ പിന്തുടര്‍ച്ച വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഹോളിവുഡില്‍ ഗോഡ്ഫാദര്‍ മുതല്‍ മാട്രിക്സും ട്വൈലൈറ്റും ഹാരി പോട്ടറും വരെ ആ പട്ടിക നീളുമ്പോള്‍ ഹിന്ദിയില്‍ ഗോല്‍മാലിലും ഹൌസ് ഫുള്ളിലും സര്‍ക്കാരിലും വരെ അത്തരം പിന്തുടര്‍ച്ച സിനിമകള്‍ നാം കണ്ടു. അങ്ങനെ ജനമനസ്സ് പിടിച്ചടക്കിയ സിനിമകളുടെ തുടര്‍ച്ച … Read more

ചീഫ് മിനിസ്റ്റർ മമ്മൂട്ടി

one movie

സിനിമയിലും നാടകത്തിലും  മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമൊക്കെ  അഭിനയിക്കുന്നത് വലിയ കാര്യമല്ല. പ്രേംനസീർ മുതൽ സുരേഷ് ഗോപി വരെയുള്ളവർ മലയാള സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ മൂന്നു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച അഭിനേതാക്കൾ അപൂർവമായേ  ഉണ്ടാകൂ. മലയാളത്തിൻ്റെ  മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച് ആ അപൂർവ്വ നേട്ടം കൈവരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കൾ … Read more

മലയാള സിനിമയിലെ മക്കള്‍ വാഴ്ച

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം മക്കള്‍ തിലകങ്ങള്‍ അരങ്ങുവാണ ചരിത്രം ഇതിന് മുമ്പുണ്ടായിട്ടില്ല. ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്ന ഒട്ടനവധി താരങ്ങളുടെയും സംവിധായകരുടെയും മക്കളാണ് ഇന്ന് മലയാളത്തില്‍ സജീവമായി നില്‍ക്കുകയോ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയോ ചെയ്യുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും അങ്ങ് ഹോളിവുഡില്‍ പോലും ഇതാണ് സ്ഥിതി. തമിഴില്‍ മുന്‍നിരയിലുള്ള വിജയും സൂര്യയും ധനുഷും … Read more

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍

350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ അമൽ നീരദിന്‍റെ ബിലാലിൽ വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ … Read more

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍

thenmavin-kombathu

  നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിന്‍റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന്  വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കിരീടത്തിലെ സേതുവായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ആ നടന്‍ … Read more

മലയാള സിനിമയിലെ കൊള്ള പലിശക്കാർ

mammootty

പലിശയ്ക്ക് കടം വാങ്ങിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. വിവിധതരം വായ്പകൾക്ക് വേണ്ടി ദേശസാൽകൃത, സഹകരണ ബാങ്കുകൾക്ക് പുറകെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും.  മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും പത്ര പരസ്യങ്ങളും വിശ്വസിച്ച് വീട് നിർമാണത്തിനോ കൃഷി ആവശ്യത്തിനോ ഉള്ള വായ്പകൾക്കുള്ള അപേക്ഷയുമായി ബാങ്കിൽ ചെല്ലുന്നവർ വട്ടം ചുറ്റി പോകും.  വിജയ് മല്ല്യയെ പോലുള്ള വമ്പൻമാർക്ക് വാരിക്കോരി … Read more

മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം-പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലബാറിന്‍റെ ചരിത്രവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയും അതിനിടയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ ചാവേര്‍ പോരാളികളുടെ കഥയും വരച്ചു കാട്ടുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രവാസി … Read more