Aston Martin One 77 – വില 20 കോടി INR
ഇന്‍ഡ്യയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും വില കൂടിയ കാറാണിത്. മണിക്കൂറില്‍ 354 കി.മി വരെയാണ് വണ്‍ 77ന്റെ വേഗത. അലൂമിനിയം ബോഡി പാനല്‍സ്, അലോയ് ക്വാഡ് ഓവര്‍ഹെഡ് കാംഷാഫ്റ്റ് 48-വാല്‍വ് 7312 CC V12 എഞ്ചിന് എന്നിവ മറ്റ് പ്രത്യേകതകളാണ്. പൂജ്യത്തില്‍ നിന്ന് 100 കി.മി വേഗതയിലെത്താന്‍ ഇതിന് വെറും 3.7 സെക്കണ്ട്സ് മതി. ജെയിംസ് ബോണ്ടിന്റെ ഔദ്യോഗിക കാര്‍ എന്ന പേരിലാണ് ആസ്റ്റന്‍ മാര്ടിന്റെ പ്രശസ്തി.
Koenigsegg Agera: വില 12.50 കോടി INR
വിലയുടെ കാര്യത്തില്‍ രണ്ടാമനായ അഗേരയ്ക്കു പൂജ്യത്തില്‍ നിന്നു 100 കിമി വേഗം കൈ വരിക്കാന്‍ വെറും 2.8 സെക്കണ്ട് മതി. ഈ സ്വീഡിഷ് സ്പോര്‍ട്ട്സ് ഭീമന്റെ .വേഗത മണിക്കൂറില്‍ 390 കിമി വരെയാണ്.
Bugatti Veyron: വില 12 കോടി INR
2005 ല്‍ പുറത്തിറങ്ങിയത് മുതല്‍ ലോകത്തിലെ ഏറ്റവും വേഗം കൂടിയ കാറാണ് വെയ്റോന്‍. മണിക്കൂറില്‍ 431 കിമി വേഗതയുള്ള ഇതിന് ലോകത്തിലെ ഏതു സൂപ്പര്‍ കാറിനെയും നിഷ്പ്രയാസം തോല്‍പ്പിക്കാനാവും. 60mph വേഗത കൈവരിക്കാന്‍ വെറും 2.5 സെക്കണ്ട് കൊണ്ട് ഇതിന് സാധിയ്ക്കും.
Maybach 62 S: വില 5.10 കോടി INR
250 കിമി ആണ് 62S ന്റെ വേഗത. മോഷണത്തില്‍ നിന്നുള്ള സംരക്ഷണം,ഫ്രണ്ട് സീറ്റുകള്‍ക്ക് പുറകില്‍ ടെലിവിഷന്‍, ഡി.വി.ഡി , ഫ്രണ്ട് എയര്‍ ബാഗ്, ആട്ടോമാറ്റിക് ഡോര്‍ ക്ളോസിങ്, ഗാരേജ് ഏരിയ എന്നിവ മേബാക്കിന്റെ ഏതാനും പ്രത്യേകതകളാണ്. 100 കിമി വേഗത കൈവരിക്കാന്‍ 5.4 സെക്കണ്ട്സ് വേണം.
Maybach 57 S: വില 4.85 കോടി INR
പത്തൊമ്പതാം നൂറ്റാണ്ടിലെ മെയ്ബാക്ക് ഒറിജിനലിന്റെ പുനരാവിഷ്ക്കാരമാണ് 57എസ്. മണിക്കൂറില്‍ 275 കിമി ആണ് പരമാവധി വേഗത. 4.9 സെക്കണ്ട് കൊണ്ട് 100 കിമി വേഗത കൈവരിക്കും. 110 ലിറ്ററാണ് ടാങ്കിന്റെ കപ്പാസിറ്റി.
Rolls-Royce Drophead: വില 4.20 കോടി INR
റോള്‍സ് റോയ്സ് കൌപിന്റെ രൂപാന്തരമാണ് ഇത്. കൌപിന്റെ എല്ലാ സവിശേഷതകളും ഇതിനുണ്ട്. റൂഫ് ഇല്ല ഒരു വ്യത്യാസം മാത്രമാണ് ഈ മോഡലിനുള്ളത്. മൈലേജ് 6.75 കിമിയാണ്. 149MPH ആണ് പരമാവധി വേഗത.
Rolls-Royce Phantom Coupe: വില 4 കോടി INR
240 കിമിയാണ് പരമാവധി വേഗത. 100കി.മി വേഗത കൈവരിക്കാന്‍ 5.9 സെക്കണ്ട് മതി.
Bentley Brookland: വില 3.80 കോടി INR
1992ലാണ് ബെന്റ്ലി പുറത്തിറങ്ങിയത്. 1997ല്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ഉല്‍പ്പാദനം നിന്നു പോയെങ്കിലും 2008ല്‍ വീണ്ടും നിര്‍മ്മാണം തുടങ്ങി. മണിക്കൂറില്‍ 297കി.മിയാണ് പരമാവധി വേഗത. 100കി.മി വേഗത കൈവരിക്കാന്‍ 5 സെക്കണ്ട്സ് വേണം. ഇംഗ്ലണ്ട് ആണ് മാതൃ രാജ്യം.