Month: March 2013

ഗൂഗിളില്‍ കൂടി ഇനി സിനിമയും കാണാം

ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ പ്ലേ മൂവീസ്  സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച്  സിനിമ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ട ഹിന്ദി/ ഇംഗ്ലീഷ് സിനിമകളും ടെലിവിഷന്‍ പരിപാടികളും  തങ്ങളുടെ   കംപ്യൂട്ടറുകളിലും സ്മാര്‍ട് ഫോണുകളിലും ആസ്വദിക്കാന്‍ സാധിയ്ക്കും. സിനിമകളും പരിപാടികളും   വാടകക്കോ  അല്ലെങ്കില്‍  വില കൊടുത്തു വാങ്ങിച്ചോ കാണാവുന്നതാണ്. വാടക രൂപ 50 മുതലും വില്‍പന വില ഓരോ കോപ്പിക്കും ചുരുങ്ങിയത് 190 രൂപയും ആകും. വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിനു സിനിമകള്‍ ഗൂഗിളിന്‍റെ കൈവശമുണ്ട്. ദി …

ഗൂഗിളില്‍ കൂടി ഇനി സിനിമയും കാണാം Read More »

മലയാളത്തിന്‍റെ അമ്മ മനസ്സിന് പ്രണാമം

  ആറു പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അനുഗ്രഹീത നടി സുകുമാരി വിട വാങ്ങി.  ചെന്നൈ ബസന്ത് നഗര്‍ വൈദ്യുത ശ്മശാനത്തില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് സംസ്കാരം നടന്നത്. സംസ്കാര ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ഫെബ്രുവരി 27നു വീട്ടിലെ പ്രാര്‍ഥനാ മുറിയില്‍ നിലവിളക്ക് തെളിയിക്കുമ്പോഴാണ് തീ പടര്‍ന്ന് പിടിച്ച് സുകുമാരിയമ്മക്ക് ദേഹമാസകലം പൊള്ളലേറ്റത്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേക ശസ്ത്രക്രിയക്കിടയിലാണ് ഹൃദയാ ഘാതത്തെ …

മലയാളത്തിന്‍റെ അമ്മ മനസ്സിന് പ്രണാമം Read More »

51 വെട്ടുകള്‍

            അന്ന് രഘുനന്ദനന്‍റെയും സുനന്ദ ടീച്ചറുടെയും പതിനാലാം വിവാഹ വാര്‍ഷികമായിരുന്നു……………………. പുല്ലുവഴിയിലെ അച്ഛന്‍റെ തറവാട്ടു വീടിന്‍റെ സുഖശീതളിമ യില്‍നിന്നും ടീച്ചര്‍ രഘുനന്ദനന്‍റെ കരവലയത്തിലേക്ക് കൂട് മാറിയ ദിവസം……………. എല്ലാം ഇന്നലെ   കഴിഞ്ഞത് പോലെയാണെന്ന് അവര്‍ക്ക് തോന്നി…………. ഉന്നതകുലജാത കുടുംബത്തില്‍ നിന്ന്, നല്ലൊരു ഭാവി അവഗണിച്ച്, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടൈപ്പിസ്റ്റ് മാത്രമായ ഒരാളുടെ ജീവിതത്തിലേക്ക് കടക്കുന്നതിനു നാലുപാടുനിന്നും എതിര്‍പ്പായിരുന്നു………… പക്ഷെ, അമ്മയുടെ മരണശേഷം, തനിക്ക് ആശ്രിത നിയമനമായി കിട്ടിയ …

51 വെട്ടുകള്‍ Read More »