Month: March 2014

മമ്മൂട്ടിയുടെ രാവണ വേഷം

  അഴകിയ രാവണന്‍ എന്ന സിനിമയുടെ തിരക്കഥാ ചര്‍ച്ച നടക്കുന്ന സമയം. എഴുത്ത് ഒരുവിധം പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ കമലും ശ്രീനിവാസനും കൂടി മമ്മൂട്ടിയെ കാണാനായി അബാദ് പ്ലാസയിലെ മുറിയിലെത്തി. കമല്‍ കഥ പറഞ്ഞെങ്കിലും മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതല്ലാതെ മമ്മൂട്ടി മറിച്ചൊന്നും പറയുന്നില്ല. സംവിധായകന് ടെന്‍ഷനായി. ഒടുവില്‍ മമ്മൂട്ടി ശ്രീനിവാസനെ മാത്രം വിളിച്ച് കുറച്ചകലെ മാറ്റി നിര്‍ത്തി. അദ്ദേഹം ശ്രീനിയോട് കൈ ചൂണ്ടി സംസാരിക്കുന്നതും കയര്‍ക്കുന്നതും കണ്ടെങ്കിലും എന്താണ് വിഷയമെന്ന് മാത്രം കമലിന് മനസിലായില്ല. മമ്മൂട്ടി പക്ഷേ …

മമ്മൂട്ടിയുടെ രാവണ വേഷം Read More »

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ – ഭാഗം രണ്ട്

  ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ – ഭാഗം ഒന്ന് വായിക്കാം 6) ടവര്‍ ഓഫ് ലണ്ടന്‍, യുകെ ഒരു കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ താമസസ്ഥലമായിരുന്ന ലണ്ടന്‍ ടവറിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. 1078ല്‍ പണികഴിപ്പിച്ച കോട്ട ബ്രിട്ടനിലെ ഏറ്റവുമധികം പ്രേത സാന്നിധ്യമുള്ള സ്ഥലമായാണ് ഇന്നറിയപ്പെടുന്നത്. രാജഭരണ കാലത്ത് പലവിധത്തിലുള്ള കൊടിയ പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കൊട്ടാരം സാക്ഷിയായി. രാജാവ് ഹെന്‍റ്റി എട്ടാമന്‍റെ ഭാര്യയായിരുന്ന ആന്‍ ബോയ്ലിന്‍ വധിക്കപ്പെട്ടത് ഇവിടെ വച്ചാണ്. ശിക്ഷയില്‍ നിന്ന്‍ രക്ഷപ്പെടാനായി അവര്‍ കൊട്ടാരത്തിലെ രഹസ്യ …

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ – ഭാഗം രണ്ട് Read More »

ഇന്ത്യക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍

പാശ്ചാത്ത്യര്‍ പുരോഗമന ചിന്താഗതിയുള്ളവരാണ് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണ. പല കാര്യങ്ങളിലും അവരെ അനുകരിക്കാന്‍ നമ്മള്‍ ശ്രമിക്കാറുമുണ്ട്. ജോത്സ്യവും മന്ത്രവാദവുമെല്ലാം ഇന്ത്യക്കാരുടെ കുത്തകയാണെന്നാണ് വിദേശ മാധ്യമങ്ങള്‍ പലപ്പോഴും പരിഹസിക്കുന്നത്. പണ്ട് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിനെ ആഭിചാരത്തിലൂടെ കൊലപ്പെടുത്താനായി 101 ആടുകളുടെ കഴുത്തറുത്ത് അവയുടെ ചോര സ്വന്തം തലയിലൂടെ ഒഴുക്കി പരാജയം ഏറ്റുവാങ്ങിയ മൈക്കല്‍ ജാക്സണെ തല്‍ക്കാലം നമുക്ക് പറക്കാം. ഒരുമിച്ച് ചെയ്യാനിരുന്ന ഹോളിവുഡ് പ്രൊജക്റ്റില്‍ നിന്ന്‍ സ്പീല്‍ബര്‍ഗ് ഏകപക്ഷീയമായി തന്നേ ഒഴിവാക്കിയതാണ് അദ്ദേഹത്തിന്‍റെ സുഹൃത്തായിരുന്ന മൈക്കലിനെ പ്രകോപിപ്പിച്ചത്. പ്രേതവും …

ഇന്ത്യക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍ Read More »

ഇന്‍ഷുറന്‍സ്

പ്രഭാത സവാരിക്കിടയിലാണ് ദൈവം ആ വൃദ്ധനെ ആദ്യമായി കണ്ടത്. മാര്‍ക്കറ്റില്‍ നിന്ന്‍ എന്നും ഒരു ലോഡ് സാധനങ്ങള്‍ വാങ്ങിവരുന്ന അയാളെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ആദ്യം സഹതാപമാണ് തോന്നിയത്. ആ കൂടിക്കാഴ്ച പതിവായപ്പോള്‍ പരിചയഭാവത്തില്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അയാളെ കാണാതായി. അന്വേഷിച്ചിറങ്ങിയ ദൈവം ഒരു സെമിത്തേരിയില്‍ അയാളെ കണ്ടെത്തി.ദൈവത്തിന്‍റെ കാരുണ്യം കൊണ്ട് ജീവന്‍ മടക്കികിട്ടിയ അയാള്‍ നിറഞ്ഞ സന്തോഷത്തോടെ മക്കളെയും കൊച്ചുമക്കളെയും കാണാനായി ഓടിപ്പോയി. രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം കാറ്റ് …

ഇന്‍ഷുറന്‍സ് Read More »

അജ്ഞാതന്‍ – കഥ

painting by Lim Cheol Hee ഉറക്കത്തില്‍ ആരോ തട്ടിവിളിച്ചപ്പോള്‍ ദിലീപന്‍ ചാടിയെണീറ്റു. രാത്രി അസമയത്ത് കട്ടിലിനരികില്‍ നില്‍ക്കുന്ന അജ്ഞാതനായ ആളെ കണ്ട് അയാള്‍ നടുങ്ങി. ആരാണ് ? : വിറച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അസമയത്ത് വീട്ടില്‍ അതിക്രമിച്ചുവന്ന അപരിചിതനെ അയാള്‍ തുറിച്ചു നോക്കി. നിഷ്കളങ്കമായ മുഖഭാവം. കുറ്റിത്താടി. നാല്‍പ്പതിന് മുകളില്‍ പ്രായം. ക്ഷീണിച്ച കണ്ണുകളും അഴിഞ്ഞുലഞ്ഞ വേഷവും. കയ്യില്‍ ഒരു വാച്ച് പോലുമില്ല. ആകപ്പാടെ ഒരു അലസ ഭാവം. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്‍ ദിലീപന്‍റെ മനസ് …

അജ്ഞാതന്‍ – കഥ Read More »

പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ………….

  പൂച്ചയുടെയും പട്ടിയുടെയും പേരിലുള്ള റസ്റ്റോറന്‍റുകള്‍ വിദേശികള്‍ക്ക് പുത്തരിയല്ല.ഇപ്പോഴിതാ ലണ്ടനിലെ പൂച്ച പ്രേമികള്‍ക്കായി ഒരു പുതിയ കഫെ തുറന്നിരിക്കുന്നു.ലേഡി ദിനാസ് ക്യാറ്റ് എംപോറിയം എന്നു പേരിട്ടിരിക്കുന്ന ഈ റസ്റ്റോറന്‍റില്‍ ചെന്നാല്‍ പൂച്ചകളെ മതിയാവോളം കളിപ്പിക്കാം, ഭക്ഷണം കൊടുക്കാം. കേയ്ക്ക്, സാലഡ്, സാന്‍റ്വിച്ച് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ സ്വന്തമായി ആസ്വദിക്കുകയുമാവാം. ഒരു തയ്വാനീസ് ഭക്ഷണ ശൃംഖലയില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ലോറന്‍ പിയേഴ്സ് എന്ന പൂച്ച പ്രേമിയാണ് റസ്റ്റോറന്‍റ് തുടങ്ങിയത്. ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ മാര്‍ച്ച് ഒന്നിനാണ് …

പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ…………. Read More »

ഇന്നസെന്‍റ് അത്ര ‘ഇന്നസെന്‍റ’ല്ല

     തന്‍റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് വെള്ളിത്തിരയില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത നടനാണ് ഇന്നസെന്‍റ്. കോമഡിയും സെന്‍റിമെന്‍റ്സും ഇഴച്ചേര്‍ന്ന വൈവിധ്യമാര്‍ന്ന അനവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം കേവലം ഒരു സിനിമാക്കാരനല്ല. പൊതു-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ ഇന്നസെന്‍റ് പലപ്പോഴും ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ആന്‍റണി മന്ത്രിസഭയുടെ കാലത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തിയപ്പോള്‍ അദ്ദേഹം അതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. കാന്‍സര്‍ എന്ന മഹാരോഗത്തെ അതിജീവിച്ച ഇന്നസെന്‍റ് ഇന്ന്‍ കോടാനുകോടി മലയാളികള്‍ക്ക് ആത്മവിശ്വാസത്തിന്‍റെയും …

ഇന്നസെന്‍റ് അത്ര ‘ഇന്നസെന്‍റ’ല്ല Read More »

രതിയുടെ ആറ് ഗുണങ്ങള്‍

   സെക്സ് ഒരു അനിവാര്യതയാണ്. താല്‍ക്കാലിക സുഖവും പ്രത്യുല്‍പ്പാദനവും മാത്രമാണ് അതു കൊണ്ടുള്ള ഗുണമെന്ന് കരുതിയെങ്കില്‍ തെറ്റി. മാനസികവും ശാരീരികവുമായി അടുപ്പം പുലര്‍ത്തുന്നവര്‍ തമ്മില്‍ ഏര്‍പ്പെടുന്ന ലൈംഗിക ബന്ധത്തിന് ഗുണങ്ങള്‍ പലതാണെന്ന് വിദഗ്ധര്‍ പറയുന്നു. അത് മനോനില മെച്ചപ്പെടുത്തുകയും യൌവനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. 1) മനസംഘര്‍ഷം കുറയ്ക്കുന്നു “ഒരാളുടെ മാനസിക ആരോഗ്യം കൂട്ടുവാനും ടെന്‍ഷന്‍ കുറയ്ക്കുവാനും ലൈംഗികത സഹായിക്കും. ആ സമയത്ത് ഉത്പ്പാദിപ്പിക്കുന്ന എന്‍റോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഒരാളുടെ രക്തസമ്മര്‍ദം കുറയ്ക്കാനും കാരണമാകും” അരിസോണയിലെ പ്രമുഖ …

രതിയുടെ ആറ് ഗുണങ്ങള്‍ Read More »

ഇതാണ് നമ്മ പറഞ്ഞ കൊട്ടാരം

വരൂ, ഇനി ഒരു കൊട്ടാരത്തെ പരിചയപ്പെടാം. ഇതു കണ്ടു കഴിഞ്ഞാല്‍ ഇതുവരെ കണ്ടതൊന്നുമല്ല, ഇതാണ് ശരിക്കുള്ള കൊട്ടാരം എന്ന്‍ നിങ്ങള്‍ പറയും. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഹാര്‍സ്റ്റ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 90,000 ചതുരശ്ര അടിയാണ് ഇതിന്‍റെ വിസ്തീര്‍ണ്ണം. 56 കിടപ്പ് മുറികള്‍, 61 കുളിമുറികള്‍, 19 ഹാളുകള്‍, 127 ഏക്കര്‍ പൂന്തോട്ടം, സിനിമാ തിയറ്റര്‍, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍, ടെന്നിസ് കോര്‍ട്ട്, എയര്‍ ഫീല്‍ഡ്, ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാഴ്ച …

ഇതാണ് നമ്മ പറഞ്ഞ കൊട്ടാരം Read More »