പേയ്മെന്റ് സീറ്റ്-കഥ
എനിക്കൊരു സീറ്റ് വേണം : ഒരു ആളില്ലാ പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കടന്നുവന്ന മദ്ധ്യ വയസ്ക്കന് മുഖവുരയൊന്നുമില്ലാതെ തന്നെ പറഞ്ഞു. ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലെ ദ്രവിച്ചു തുടങ്ങിയ തന്റെ മരക്കസേരയിലിരുന്നുകൊണ്ട് ചുറ്റുമുള്ള ചുവര് ചിത്രങ്ങളിലൂടെ ഓട്ട പ്രദക്ഷിണം നടത്തുകയായിരുന്ന പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി കൂടിയായ രാജപ്പന് തെങ്ങുംമൂട് അയാളെ കണ്ട ഭാവം പോലും കാണിച്ചില്ല. സാധ്യമല്ല, ഞങ്ങളുടെ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥിയായി കഴിഞ്ഞു. ഇയാള്‍ പോയി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വാ : …