കുമുദവല്ലി കണ്ട കനവ്
“കുമുദവല്ലിയായ ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്ഥതയും കൂറും പുലര്‍ത്തുമെന്നും………………………..” ഘനഗാംഭിര്യം നിറഞ്ഞ ആ ശബ്ദം രാജ്ഭവന് അങ്കണത്തില്‍ അലയടിച്ചു. കുമുദവല്ലി ദ്രാവിഡ ദേശത്തിന്റെ പുതിയ അമരക്കാരിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങാണ്. ഗവര്‍ണ്ണറും കേന്ദ്ര മന്ത്രിമാരും മുതല്‍ ദേശിയ സംസ്ഥാന നേതാക്കളും സിനിമാ താരങ്ങളും വരെ പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ ഓഛാനിച്ചു നില്ക്കുന്ന കാഴ്ച ചാനല്‍ ക്യാമറകളെ പുളകം കൊള്ളിച്ചു. എല്ലാവരെയും രാജകീയ ഭാവത്തില്‍ നോക്കിയെന്നു വരുത്തി കുമുദവല്ലി ഔദ്യോഗികമായി തന്റെ ചുമതല ഏറ്റെടുത്തു. …