1962 അല്ല 2017
നാഥുലയിലെ ഇന്തോ-സിക്കിം അതിര്‍ത്തിയില്‍ നിന്ന് നൂറു കിലോമീറ്റര്‍ മാറി, വടക്ക് പടിഞ്ഞാറായി ടിബറ്റില്‍ നില കൊള്ളുന്ന ഗമ്പ എന്ന മലയോര പട്ടണത്തിലെ മിലിട്ടറി ക്യാമ്പില്‍ മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് ജനറല്‍ ഷുവാംഗ് എത്തിയത്. സൂര്യന് ഉദിച്ചു വരുന്നതേയുള്ളൂ. മഞ്ഞു മൂടിക്കിടന്ന ക്യാമ്പിനു മുന്നിലെ വിശാലമായ ഗ്രൗണ്ടില്‍ പതിവ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേഡറ്റുകളെ കാണാം. അങ്ങകലെ എല്ലാത്തിനും കാവലാളെന്ന പോലെ മകാരു പര്‍വ്വതം ഒരു പൊട്ടുപോലെ ഉയര്‍ന്നു നില്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കൊടുമുടിയാണ് അത്. 8,463 മീറ്ററാണ് …