മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം-പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലബാറിന്റെ ചരിത്രവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയും അതിനിടയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ ചാവേര്‍ പോരാളികളുടെ കഥയും വരച്ചു കാട്ടുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിച്ചത്. ഒരു കാലത്ത് മലയാള സിനിമ കേരളത്തിന് പുറത്ത് വിരലില്‍ എണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമാണ് റിലീസ് …