സോഷ്യല്‍ മീഡിയകളിലെ തിരഞ്ഞെടുപ്പ് തമാശകള്‍
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്ന രാഷ്ട്രീയ തമാശകള്‍ക്ക് ഒരു പഞ്ഞവുമില്ല. നരേന്ദ്ര മോദി നേതൃത്വം നല്കിയ എന്‍ഡിഎ വന്‍വിജയം നേടിയത് കൊണ്ട് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടും മന്മോഹന് സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയുമൊക്കെ വിമര്‍ശിച്ചുകൊണ്ടുമുള്ള കഥകളാണ് പല വിരുതന്മാരും പടച്ചു വിടുന്നത്. പ്രകാശ് കാരാട്ടിനെയും മായാവതിയെയും കരുണാനിധിയെയും എന്തിന് ബറാക് ഒബാമയെപോലും ചിലര്‍ തങ്ങളുടെ ഭാവനകളില്‍ കഥാപാത്രങ്ങളാക്കുന്നുണ്ട്. മോദീ ആരാധകര്‍ അദ്ദേഹത്തെ അമാനുഷികനായി ചിത്രീകരിക്കുന്നതിനൊപ്പം രാഹുലിനെ ഛോട്ടാ ഭീം സ്ഥിരമായി …