പിച്ചാത്തി പരമുവിന്റെ കോടാലിപ്പിടി
ഞാനും കൂട്ടുകാരും കോളേജ് ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടക്കാണ് ഇടിത്തീ പോലെ ആ നിമിഷം എന്റെ മേല്‍ പതിച്ചത്. അന്ന് ഞങ്ങള്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സാലിഷ്, ഫൈസല്‍, ജോജി, അജേഷ് എന്നിങ്ങനെ കുറച്ചുപേര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാങ് തന്നെയായിരുന്നു. സിനിമാ തിയറ്ററുകളിലും ഉല്‍സവപറമ്പുകളിലും സഹപാഠികളുടെ വീടുകളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളിലുമൊക്കെയായി കോളേജ് ദിനങ്ങള്‍ ചിലവഴിച്ചു നടക്കുമ്പോഴാണ് ആദ്യ വര്‍ഷ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് വന്നത്. അതോടെ ഞങ്ങളുടെ ആഘോഷങ്ങളുടെ നിറവും രസവും …