ചില തുണ്ട് കഥകള് – ഭാഗം ഒമ്പത്
മൊസൂളിലെ പ്രതികാരം അള്ളാ…………….: ഒരു ആര്ത്ത നാദം ആ യെമനിയുടെ തൊണ്ടയില് നിന്ന് പുറത്തേക്കൊഴുകി. അയാളുടെ വയറ്റില് നിന്ന് ചീറ്റിയൊഴുകിയ രക്തം ചുറ്റുപാടുകളില് വര്ണ്ണചിത്രങ്ങള് തീര്ത്തു. ചോരയില് മുങ്ങിക്കുളിച്ച ഇരുമ്പ് കമ്പിയുമായി നില്ക്കുന്ന മിസയുടെ രൂപം സയ്യിദിന്റെ കണ്ണുകളില് ഇതാദ്യമായി മരണഭയം നിറച്ചു. മൊസൂളിലെ ഒരു അടിമച്ചന്തയില് നിന്നാണ് രണ്ടു ദിവസം മുമ്പ് അയാള് അവളെ വാങ്ങിയത്. അതും രണ്ടായിരത്തി നാന്നൂറ് ദിനാറിന് അഥവാ നൂറ്റമ്പത് ഇന്ത്യന് രൂപയ്ക്ക്. സുന്ദരി. പല കൈകള് മറിഞ്ഞതാണെങ്കിലും അവളുടെ ചിരിയും …