സാംസങ്ങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലിപ്പ് മോഡല്‍ ഫോണ്‍ W789 ഔദ്യോഗികമായി പുറത്തിറക്കി. ഡ്യുവല്‍ സ്ക്രീന്‍, ഡ്യുവല്‍ സിം എന്നീ സവിശേഷതകളുള്ള ഈ ഫോണ്‍ 1.2 GHz ക്വാഡ് പ്രോസ്സസറിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയില്‍ പുറത്തിറക്കിയ ഫോണ്‍ പക്ഷേ മറ്റ് രാജ്യങ്ങളില്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഡ്യുവല്‍ സിമ്മിന് (സിഡിഎംഎ + ജിഎസ്എം) ഡ്യുവല്‍ സ്റ്റാന്റ് ബൈയും (Dual Standby) ഉണ്ട്. ഫ്ലാഷോടു കൂടിയ 5 എംപി റിയര്‍ ക്യാമറ, വൈഫൈ, ജിപിഎസ്, മൈക്രോ യു.എസ്.ബി, ബ്ലൂടൂത്ത്, 1500 mAh ബാറ്ററി, 320*480 പിക്സല്‍ റെസല്യൂഷനോടു കൂടിയ ഡ്യുവല്‍ 3.3″ HVGA ടച്ച് സ്ക്രീന്‍, 1 ജിബി റാം എന്നിവയാണ് W789 ന്റെ മറ്റു പ്രത്യേകതകള്‍. ഫോണിന്റെ ആന്തരിക മെമ്മറി എത്രയാണെന്ന് അറിവായിട്ടില്ലെങ്കിലും മെമ്മറി കാര്‍ഡ് വഴി അത് കൂട്ടാവുന്നതാണ്. ചൈനയില്‍ ഫോണിന്റെ വില $ 816 ആണ്.
ഇതിന് പുറമെ മറ്റൊരു ഫ്ലിപ്പ് ഫോണിന്റെ കൂടി പണിപ്പുരയിലാണ് ഇപ്പോള്‍ സാംസങ്ങ്. സാംസങ്ങ് ഗാലക്സി ഫോള്‍ഡര്‍ എന്ന പേരിലുള്ള ആ ഫോണ്‍ ഉടന്‍ തന്നെ കൊറിയയില്‍ പുറത്തിറക്കും. ജാക്കി ചാനാണ് ഗാലക്സി ഫോള്‍ഡറിന്റെ ബ്രാന്റ് അംബാസഡര്‍.