ഫോട്ടോയോ വീഡിയോയോ എടുക്കണോ ? ഗൂഗിളിനോട് പറയൂ………….

ഫോട്ടോയോ വീഡിയോയോ എടുക്കണോ ? ഗൂഗിളിനോട് പറയൂ............. 1

സാങ്കേതിക വിദ്യയിലെ നവീന വിപ്ലവമായ ഗൂഗിള്‍ ഗ്ലാസ് അധികം താമസിയാതെ   വിപണിയിലെത്തും. ഗൂഗിള്‍ എക്സ്പ്ലോറര്‍ പ്രോഗ്രാമില്‍ കൂടി തിരഞ്ഞെടുക്കപ്പെട്ട 8000 പേര്‍ക്ക് ഇതു വാങ്ങാനുള്ള ക്ഷണ പത്രം കമ്പനി അയച്ചു തുടങ്ങി. 1500 ഡോളര്‍ ആണ് പ്രാരംഭ വില എന്നാണ് സൂചന. എന്നും പുതിയ മാറ്റങ്ങള്‍ ഏറ്റവുമാദ്യംഅവതരിപ്പിക്കുന്ന ഗൂഗിളിന്‍റെ പുതിയ പരീക്ഷണമാണ് ഗൂഗിള്‍ ഗ്ലാസ്.

സാധാരണ കണ്ണട പോലെ വെയ്ക്കാവുന്ന ഗൂഗിള്‍ ഗ്ലാസ് സ്മാര്‍ട് ഫോണുകളെയും കടത്തി വെട്ടുന്ന പുതിയ തലമുറ ഗാഡ്ജെറ്റ് ആണ്. ഇതുപയോഗിച്ച് തല്‍സമയ ഫോട്ടോകളും ഹൈ ഡെഫനിഷന്‍ വീഡിയോയും എടുക്കാം. സന്ദേശങ്ങള്‍ അയക്കാം. കാലാവസ്ഥ വിവരങ്ങളും മനസിലാക്കാന്‍ സാധിയ്ക്കും. ഇതിനായി മുന്‍കൂട്ടി പ്രോഗ്രാം ചെയ്തു വെച്ച വോയ്സ് കമാന്‍റ് നല്കിയാല്‍ മാത്രം മതി. ഗ്ലാസ് അതനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളും.

ഏറ്റവും പുതിയ വിവരങള്‍ അനുസരിച്ച് കാലിഫോര്‍ണിയയിലുള്ള സിലിക്കോണ്‍ വാലിയിലാണ് ഗൂഗിള്‍ ഗ്ലാസ് നിര്‍മിക്കുന്നത് എന്നാണ് സൂചന. ഇതിനായി ചൈനീസ് കമ്പനിയായ ഫോക്സ്കോണിന്‍റെ സഹായം ഗൂഗിള്‍ തേടിയിട്ടുണ്ട്. ആപ്പിളിന്‍റെ ഐ ഫോണ്‍ നിര്‍മിക്കുന്നതും ഇതേ കമ്പനിയാണ്. ഗൂഗിളിന്‍റെ മേല്‍നോട്ടത്തില്‍ ഫോക്സ് കോണായിരിക്കും   സാന്‍റാക്ലാരയില്‍ ഈ നവീന ഗാഡ്ജെറ്റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സാധാരണ തങ്ങളുടെ മിക്ക നിര്‍മ്മാണ ജോലികളും പുറം കരാര്‍ കൊടുത്തിരുന്ന ഗൂഗിള്‍ രാജ്യത്ത് തന്നെ ഉല്‍പ്പാദനം നടത്താന്‍ തീരുമാനിച്ചത് തൊഴിലില്ലായ്മ മൂലം നട്ടം തിരിയുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് വലിയ ഒരാശ്വാസ മാകുമെന്ന് കരുതപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *