നിങ്ങളുടെ മരണത്തിനു ശേഷവും ഗൂഗിള്‍ ഉപയോഗിക്കാം !!!

നിങ്ങളുടെ മരണത്തിനു ശേഷവും ഗൂഗിള്‍ ഉപയോഗിക്കാം !!! 1

നിങ്ങളുടെ മരണത്തിനു ശേഷം ജിമെയില്‍ അക്കൌണ്ടിനും ഗൂഗിള്‍ ഡ്രൈവ് ഡോക്യുമെന്റ്സിനും പിക്കാസ ഫോട്ടോകള്‍ക്കുമൊക്കെ എന്തു സംഭവിക്കും എന്ന്‍ ചിന്തിച്ചിട്ടുണ്ടോ ? ഇല്ല എങ്കില്‍, ഇപ്പോള്‍ ഗൂഗിള്‍ അതിനായി ഒരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. “ഇനാക്ടീവ് അക്കൌണ്ട് മാനേജര്‍ ” എന്ന പുതിയ ഓപ്ഷന്‍ ഗൂഗിളിലെ നിങ്ങളുടെ വില്‍പ്പത്രം പോലെ   ഉപയോഗിക്കാം.

ഗൂഗിളുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതു വിവരവും മരണശേഷം എന്തു ചെയ്യണം എന്നു ഇത് വഴി നിങ്ങള്‍ക്ക് നിശ്ചയിക്കാം.  ജിമെയിലിനും ഗൂഗിള്‍ പ്ലസ്സിനും യൂട്യൂബ് തുടങ്ങി എല്ലാ ഗൂഗിള്‍ അനുബന്ധ സൈറ്റുകളിലുംഈ സേവനം ലഭ്യമാണ്. “ഇനാക്ടീവ് അക്കൌണ്ട് മാനേജര്‍ ” വഴി 3/6/9/12 മാസം അക്കൌണ്ട് ഉപയോഗിച്ചില്ല എങ്കില്‍   അതിലെ  വിവരങ്ങളോ ഫോട്ടോകളോ  എന്തു ചെയ്യണമെന്ന് നമ്മുക്ക് സെറ്റ് ചെയ്യാം. ഒന്നുകില്‍ നമുക്ക് പ്രിയപ്പെട്ട ആര്‍ക്കെങ്കിലും   അവ അയച്ചു കൊടുക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്കാം. ഇങ്ങനെ പരമാവധി  10 പേര്‍ക്കു വരെ നമ്മുടെ  വിവരങള്‍  കൈമാറാന്‍  സാധിക്കും. അങ്ങനെ അയച്ചു കൊടുക്കുന്നതിന് പകരം  എല്ലാം ഡിലീറ്റ് ചെയ്യാനും  ഇതില്‍  ഓപ്ഷനുണ്ട് .

ഈ സേവനം ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഒരു മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ മറ്റൊരു ഇ മെയില്‍ ഐ ഡി കൂടി നല്കേണ്ടതുണ്ട്. നമ്മുടെ അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് ഗൂഗിള്‍ ഈ മൊബൈല്‍ നമ്പറിലേക്കൊ ഇമെയിലിലേക്കൊ ഒരു മുന്നറിയിപ്പ് സന്ദേശം അയക്കും.

നമ്മുടെ അക്കൌണ്ട്സ് പേജില്‍ “അക്കൌണ്ട് മാനേജ്മെന്‍റ്” എന്ന സെക്ഷനില്‍ പോയാല്‍   “ഇനാക്ടീവ് അക്കൌണ്ട് മാനേജര്‍ ” ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *