ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ പ്ലേ മൂവീസ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച് സിനിമ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ട ഹിന്ദി/ ഇംഗ്ലീഷ് സിനിമകളും ടെലിവിഷന്‍ പരിപാടികളും തങ്ങളുടെ കംപ്യൂട്ടറുകളിലും സ്മാര്‍ട് ഫോണുകളിലും ആസ്വദിക്കാന്‍ സാധിയ്ക്കും. സിനിമകളും പരിപാടികളും വാടകക്കോ അല്ലെങ്കില്‍ വില കൊടുത്തു വാങ്ങിച്ചോ കാണാവുന്നതാണ്. വാടക രൂപ 50 മുതലും വില്പന വില ഓരോ കോപ്പിക്കും ചുരുങ്ങിയത് 190 രൂപയും ആകും.
വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിനു സിനിമകള്‍ ഗൂഗിളിന്റെ കൈവശമുണ്ട്. ദി അമേസിങ് സ്പൈഡര്മാന് റിട്ടെന്സ്, ബാഡ് ബോയ്സ്, ചാര്‍ലീസ് എഞ്ചെള്സ്, ടോട്ടല്‍ റീകാള്‍, ഫിലാഡല്‍ഫിയ തുടങ്ങി ഒറ്റനവധി ഇംഗ്ലീഷ് സിനിമകളും എക് ഥാ ടൈഗര്‍, ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗേ പോലുള്ള ഹിന്ദി സിനിമകളും ഈ സംവിധാനത്തില്‍ ലഭ്യമാണ്. സിനിമകള്‍ കൂടാതെ നല്ല നല്ല പുസ്തകങ്ങളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു വാങ്ങിക്കാം. സിനിമകള്‍ ഫോണില്‍ കാണുന്നതിന് പ്രത്യേക ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://play.google.com/movies സന്ദര്‍ശിക്കുക.