ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും

ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും 1

 ജാതി മത സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ എക്കാലവും സ്വാധീനം ചെലുത്തിയീട്ടുണ്ട്. വലതു പക്ഷം ഭരിക്കുമ്പോള്‍ പരസ്യമായും ഇടതു പക്ഷ ഗവണ്‍മെന്‍റ് ഉള്ളപ്പോള്‍ രഹസ്യമായും……………..

തിരഞ്ഞെടുപ്പ് സമയത്ത് ഈ ജാതി മത സംഘടനാ നേതാക്കളുടെ കാലു പിടിച്ചും വാഗ്ദാനങ്ങള്‍ നിരത്തിയും പിന്തുണ ഉറപ്പിക്കുന്ന പ്രാദേശിക ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍  യു.ഡി.എഫ് എന്നോ എല്‍.ഡി. എഫ് എന്നോ വ്യത്യാസമില്ല. ബി. ജെ. പി ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളുടെ കാര്യം പിന്നെ പറയാനില്ലല്ലോ.

ഇടതു പക്ഷ പാര്‍ട്ടികള്‍ എക്കാലവും ഇത്തരം സങ്കുചിത ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നു രണ്ടു ദശകത്തില്‍ ചിലപ്പോഴെങ്കിലും  നയത്തില്‍ വിട്ടു വീഴ്ച ചെയ്ത്, അവരോടു കൂട്ടു ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടുണ്ട്. അത് ആത്യന്തികമായി ഇടതിന്റെ വോട്ടു ബാങ്കില്‍ വിള്ളല്‍ മാത്രമാണു ഉണ്ടാക്കിയത്.
 
വസ്തുതകള്‍  ഇതൊക്കെയാണെങ്കിലും ജാതി- മതനേതാക്കന്‍മ്മാരുടെ അഹങ്കാരത്തിന് എക്കാലവും നട്ടെല്ല് നിവര്‍ന്നു മറുപടി പറഞ്ഞിട്ടുള്ളത് സി. പി. ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ചില നേതാക്കന്മാര്‍ മാത്രമാണ്.
 
ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും 2
 
 
കേരള രാഷ്ട്രീയത്തിലെ കൊല കൊമ്പന്മാരായ നേതാക്കള്‍ വരെ, എന്നും ഇത്തരം ശക്തികള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചെ നിന്നിട്ടുള്ളൂ……………  ചോദിക്കുന്ന കാര്യങ്ങളൊക്കെ അനുവദിച്ചു കൊടുക്കാനും നമ്മുടെ ഭരണാധികാരികള്‍
ഉല്‍സാഹം കാണിച്ചിട്ടുണ്ട്. അങ്ങനെ അല്ലാതാകുന്ന സമയങ്ങളില്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ പരസ്യമായി വെല്ലു വിളിക്കാനും മറിച്ചിടുമെന്ന് ഭീഷണി മുഴക്കാനും ഈ ശക്തികള്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
 
ഒന്നും തിരിച്ചു പറയാതെ, അവര്‍ക്ക് അങ്ങനെ പറയാന്‍ അവകാശമുണ്ടെന്ന്, നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞ നമ്മുടെ നേതാക്കള്‍ ത്തന്നെയാണ് കാര്യങ്ങള്‍ ഇവിടം വരെ എത്തിച്ചത്.  ശരിക്കും, ഒരു തിരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാതെ, വോട്ടു ബാങ്ക് കാട്ടി  ഇവിടത്തെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ടികളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ മാത്രമാണ് ഇത്തരം ജാതീയ സംഘടനകളോ നേതാക്കളോ എക്കാലവും ശ്രമിച്ചത്.
 
ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും 3
 
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര മന്ത്രിയായ ശശി തരൂരിനെ പരസ്യമായി തള്ളിയപ്പോഴും രമേഷ് ചെന്നിത്തലയെ  അപമാനിക്കാന്‍ ശ്രമിച്ചപ്പോഴും എന്‍. എസ്.എസിനെ എതിര്‍ക്കാന്‍ ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിന്‍റെ ഒരു നേതാവ് പോലും തയ്യാറായില്ല. മാത്രമല്ല, മന്നത്തിന്റെ സംഘടനയെ സാന്ത്വനിപ്പിച്ച് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് ഓരോരുത്തരും ശ്രമിച്ചത്. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കൊ , കോടതിക്കോ പോലും ആരും ഇങ്ങനെയൊരു ആനുകൂല്യം നല്‍കാറില്ല.
 
ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും 4
 
സത്യത്തില്‍ ഇങ്ങനെയൊരു അപ്രമാദിത്വം, ഏത് മത സംഘടനയുടെതായാലും, അങ്ങനെയുള്ള നേതാക്കള്‍ അര്‍ഹിക്കുന്നുണ്ടോ ?
 
 ജനങ്ങള്‍ അധികാരത്തിലേറ്റാന്‍ ആഗ്രഹിക്കുന്ന ഒരു  പാര്‍ട്ടിയെ തോല്‍പ്പിക്കാനും, വോട്ടര്‍മ്മാര്‍ക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടിയെ ജയിപ്പിക്കാനും ഉള്ള പ്രത്യേക കഴിവൊന്നും ഒരു സംഘടനക്കും ഇല്ല. അത് ഏറ്റവും ഒടുവില്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും തെളിഞ്ഞതാണ്. പല സംഘടനകളും തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത മുന്നണി, കീഴ്വഴക്കങ്ങള്‍ തെറ്റിച്ച്, ഒരു പാടു വര്‍ഷങ്ങള്‍ക്ക് ശേഷം, ഭരണ തുടര്‍ച്ചയുടെ വക്ക് വരെ എത്തി. എന്നിട്ടും ഇത്തരം ജാതി മത ശക്തികള്‍ അവരുടെ ഗീര്‍വാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തങ്ങളുടെ കഴിവിലും ജനങ്ങളിലും നമ്മുടെ നേതാക്കന്‍മ്മാര്‍ക്കും പാര്‍ട്ടികള്‍ക്കും   വിശ്വാസമില്ലാത്തിടത്തോളം അത് തുടര്‍ന്നു കൊണ്ടേയിരിക്കും…………………
 

Leave a Comment

Your email address will not be published. Required fields are marked *