കോലാപ്പൂരിലെ സ്വര്‍ണഖനികള്‍

              
 
ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്രശസ്തമായ ഒരു മ്യൂസിയത്തെ കുറിച്ചാണ്. ശ്രീ ക്ഷേത്ര സിദ്ധാഗിരി മഠത്തിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധാഗിരി ഗ്രാമജീവന്‍ മ്യൂസിയം ആണ് ഇത്. ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളായ മനോഹരങ്ങളായ പ്രതിമകളാണ് ഇവിടെയുള്ളത്.

 സാധാരണ മെഴുക് മ്യൂസിയം എന്നു പറഞ്ഞാല്‍ നമുക്ക് ഓര്‍മ വരുക, ലണ്ടനിലും പാരീസിലും ഉള്ള ലോക പ്രശസ്ത മ്യൂസിയങ്ങളാണ്. അവിടെയാണല്ലോ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയുമൊക്കെ പ്രതിമകളുള്ളത്.

എന്നാല്‍ അതിനെക്കാളൊക്കെ അതി മനോഹരമായ പ്രതിമകളാണ് ഇവിടെയുള്ളത്. ഭാരതത്തിലെ പഴയ കാല ഗ്രാമീണ ജീവിതം എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാന്‍ ഇതു വഴി പുതുതലമുറക്ക് സാധിയ്ക്കും.

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 1
 
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 2

മെഴുകു പ്രതിമ മ്യൂസിയം എന്നാണ് അറിയപ്പെടുന്നതെങ്കിലും,   ഇവിടെയുള്ളത് സിമന്‍റ് പ്രതിമകളാണ് എന്ന വാദഗതിയും ഉണ്ട്.  മെഴുകു പ്രതിമകള്‍ പകല്‍ വെളിച്ചത്തില്‍ വെയ്ക്കാന്‍ പാടില്ല എന്നത് കൊണ്ട് ഇതെല്ലാം ഉണ്ടാക്കിയത് സിമന്‍റ് കൊണ്ടാണെന്ന് കരുതാം.  എന്നാല്‍ മ്യൂസിയം അധികൃതര്‍ ഇതേ കുറിച്ച് വ്യക്തമായൊന്നും അവരുടെ വെബ് സൈറ്റില്‍ പറഞ്ഞിട്ടില്ല.

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 3
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 4
 
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 5
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 6

ഭഗവാന്‍ മഹാദേവന്‍റെ ആരാധനാ സ്ഥലമായ മഠത്തിനു ചുറ്റുമുള്ള ഈ മ്യൂസിയവും അനുബന്ധ സ്ഥലങ്ങളും ശാന്തവും പ്രകൃതി രമണീയവുമാണ്. ആയിരത്തില്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ മഠത്തിന് പത്തു ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മ്യൂസിയത്തില്‍ മുന്നൂറില്‍ പരം പ്രതിമകളുണ്ട്. ടിക്കറ്റ് മൂലമാണ് പ്രവേശനം.

ഗാന്ധിജിയുടെ സ്വപ്നമായിരുന്ന ഈ മ്യൂസിയം പദ്ധതി ഇന്നത്തെ നിലയില്‍ എത്തിയത് ഇപ്പോഴത്തെ ആശ്രമം മഠാധിപതിയായ എച്ച്.എച്ച്. അദൃശ്യ കട്സിദേശ്വര്‍ സ്വാമിജിയുടെ പരിശ്രമ ഫലമായിട്ടാണ്. മല മുകളിലുള്ള ആശ്രമത്തിലെ ശിവന്‍റെ  മനോഹരമായ പ്രതിമ (42 അടി പൊക്കം) സ്ഥാപിക്കപ്പെട്ടത് 14 -) നൂറ്റാണ്ടിലാണ് എന്നാണ് വിശ്വാസം.  125 അടി ആഴമുള്ള കിണര്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 7

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 8
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 9

പൂനെ-കോല്‍ഹാപൂര്‍-ബാംഗ്ലൂര്‍ ഹൈവെയില്‍ “ഗോകുല്‍ ഷിറാഗോണ്‍ ജങ്ക്ഷനില്‍” നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ കനേരി എന്ന ഗ്രാമത്തിലെത്താം. അവിടെ നിന്ന് 4-5 കിലോ മീറ്റര്‍ ദൂരമേയുള്ളൂ ഈ മ്യൂസിയത്തിലേക്ക്………………

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 10

ജീവന്‍ തുടിക്കുന്ന, എത്ര കണ്ടാലും മതി വരാത്ത ദൃശ്യ ഭംഗിയാല്‍ സമൃദ്ധമാണ് ഗ്രാമീണ ജീവിതത്തിന്‍റെ ഈ മ്യൂസിയം.  യാത്രകളും കാഴ്ചകളും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം………………..

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 11
 
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 12
 
കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ 13