ലൂക്കോസ് V/S പിലാത്തോസ് -കഥ

1so183m

ഏദന്‍ തോട്ടം.

പാലായിലെ അറിയപ്പെടുന്ന പ്ലാന്‍ററും ഷോപ്പിങ് മാള്‍ ഉടമയുമായ ലൂക്കോസിന്‍റെ ഇരുനില ബംഗ്ലാവ്. അത് പേര് പോലെ തന്നെ സമാധാനം നിറഞ്ഞ വീടായിരുന്നു കഴിഞ്ഞ ദിവസം വരെ. കൃത്യമായി പറഞ്ഞാല്‍, ലൂക്കൊസില്‍ നിന്ന്‍ പുറംലോകം ഞെട്ടിക്കുന്ന ആ സത്യം അറിയുന്നത് വരെ……………സമാധാനം നിറഞ്ഞ ഏദന്‍ തോട്ടത്തിലേക്ക് ആപ്പിളുമായി സാത്താന്‍ വന്നത് പോലെയാണ് തലേന്ന്‍ മാമച്ചന്‍ റോയല്‍ സ്കോച്ചുമായി വന്നതെന്ന് ലൂക്കോസിന് പിന്നീട് തോന്നി.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവത്തിന്‍റെ തുടക്കം.

അന്ന് ലൂക്കോസിന്‍റെ ഏക മകള്‍ നാന്‍സി ബി.എസ്.സി കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയാണ്.

ഏലിയാമ്മയുടെ സഹോദരന്‍ മാമ്മച്ചന്‍ ജര്‍മനിയില്‍ നിന്ന്‍ അവധിക്കു വന്ന സമയം.ഒരു ദിവസം മാമച്ചന്‍ എലിയാമ്മയോട്, നാന്‍സിക്കായി ഒരു വിവാഹാലോചന അവതരിപ്പിച്ചു. മാമച്ചന്‍റെ ഭാര്യാ സഹോദരനാണ് സ്ഥാനാര്‍ഥി. പേര് സണ്ണി. കുവൈറ്റിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിയുണ്ട്.

പിന്നീട് കേട്ടപ്പോള്‍ ലൂക്കോസിന് എതിര്‍പ്പൊന്നും തോന്നിയില്ല. അതു കൊണ്ടു തന്നെ, അതുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ബഡായികളുടെ ഉസ്താദായ മാമച്ചനെ അത്ര താല്‍പര്യമില്ലാത്ത അയാള്‍ക്ക് പ്രതി മാമച്ചന്‍റെ അളിയനാണ് എന്നത് ചെറിയ കല്ലുകടി ഉണ്ടാക്കി. അത് പക്ഷേ അയാള്‍ ആരോടും പറഞ്ഞില്ല.

എന്നാല്‍ അടുത്ത ദിവസം ഏലിയാമ്മ മാര്‍ക്കറ്റില്‍ പോയ തക്കം നോക്കി, നാന്‍സി ഒരു കാര്യം അപ്പച്ചനു മുന്നില്‍ അവതരിപ്പിച്ചു. അവള്‍ക്ക്ബന്ധത്തില്‍ താല്പര്യമില്ലകുവൈറ്റില്‍ നിന്ന്‍ സണ്ണിയല്ല സാക്ഷാല്‍ ഷെയ്ക്ക് വന്നാലും അവള്‍ അവളുടെ ജോജിയെ അല്ലാതെ വേറൊരാളെ കെട്ടുന്ന പ്രശ്നമില്ല.

ലൂക്കോസിന് അത് പുതിയ അറിവായിരുന്നുസിനിമയുടെ ക്ലൈമാക്സില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന അന്യ ഭാഷാ നായകനെ പോലെ കടന്നു വന്ന പുതിയ കഥാപാത്രത്തെ കുറിച്ച് അയാള്‍ പിന്നീട് വിശദമായി അന്വേഷിച്ചു.

സ്വല്‍പ്പം കുറ്റിത്താടിയുള്ള, അലസമായി മുടി ചീകുന്ന, തന്‍റെ പഴയ ഹീറോ ഹോണ്ടയില്‍ മാത്രം സഞ്ചരിക്കുന്ന സുമുഖനായദുശീലങ്ങളോ ചീത്ത കൂട്ടുകെട്ടുകളോ ഇല്ലാത്ത ചെറുപ്പക്കാരന്‍. കോട്ടയത്തും കൊച്ചിയിലുമായി ജ്വല്ലറികളും ടെക്സ്റ്റൈല്‍സും ഉള്ള കോടീശ്വരനായ തോമസ് ചാക്കോയുടെ ഏക മകന്‍പക്ഷെ ബിസിനസ്സിലൊന്നും ശ്രദ്ധിക്കാതെ അടിച്ചു പൊളിച്ചുള്ള ജീവിതമാണ് പയ്യന്‍റേത്. വയസ്സ് ഇരുപത്തെട്ട്.

ജോജിയുടെ സുഹൃത്ത് നടത്തുന്ന കമ്പ്യൂട്ടര്‍ സെന്‍ററിലാണ് നാന്‍സി പഠിക്കുന്നത്. അവിടെ വെച്ചാണ് അവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. മകളുടെ ഏതാഗ്രഹവും സാധിപ്പിച്ചു കൊടുത്തിട്ടുള്ള ലൂക്കൊസിന് ഈ ബന്ധത്തില്‍ എതിര്‍പ്പൊന്നും തോന്നിയില്ല. ഇത് നടന്നാല്‍, അവളെ ഗള്‍ഫ് എന്ന നോക്കെത്താദൂരത്ത് പറഞ്ഞു വിടണ്ടല്ലോ എന്നോര്‍ത്ത് അയാള്‍ ആശ്വസിച്ചു.

നേരിട്ട് കണ്ടപ്പോള്‍ തോമാച്ചനും വീട്ടുകാര്‍ക്കുമൊക്കെ ഈ വിവാഹത്തിന് നൂറുവട്ടം സമ്മതമായിരുന്നു.എല്ലാം തന്‍റെ മകളുടെ ഭാഗ്യമാണെന്ന് ലൂക്കോസിന് തോന്നി.പക്ഷേ കല്യാണത്തിനുള്ള സ്വര്‍ണം തന്‍റെ ജ്വല്ലറിയില്‍ നിന്നു തന്നെ എടുക്കണമെന്ന്‍ തോമാച്ചന്‍ നിര്‍ബന്ധം പിടിക്കുമോ എന്ന് ലൂക്കോസ് ഇടക്ക് സംശയിച്ചെങ്കിലും അതിലും വലിയ പ്രശ്നമായി ഒരു മഹാമേരു പോലെ അയാളുടെ മുന്നില്‍ അപ്പോള്‍ ഉണ്ടായിരുന്നത് കുവൈറ്റുകാരനും എലിയാമ്മയും മാമച്ചനുമടങ്ങിയ ത്രിമൂര്‍ത്തികളാണ്.

Also Read  ട്രെയിന്‍ ടു പാക്കിസ്ഥാന്‍

സഹോദരന്‍റെ വാക്കുകള്‍ വേദവാക്യമായി എടുക്കാറുള്ള ഏലിയാമ്മ ഇതറിഞ്ഞാല്‍ ഒരു കലാപത്തിനു തിരി കൊളുത്തുമെന്ന് ലൂക്കോസിനും നാന്‍സിക്കും ഒരു പോലെ ഉറപ്പായിരുന്നുതന്‍റെ ഭര്‍ത്താവ് മാമച്ചനെയും തന്‍റെ കുടുംബത്തെയും അവഗണിക്കുകയാണെന്ന് എലിയാമ്മയ്ക്ക് പണ്ടേ പരാതിയുണ്ട്. ഇതു കൂടിയറിഞ്ഞാല്‍ മകളുടെ മനസ്സ് മാറ്റിച്ച് ആലോചന മുടക്കിയത് ലൂക്കോസ് ആണെന്ന് അവരും കുടുംബക്കാരും ആരോപിക്കുമെന്ന കാര്യത്തില്‍ അപ്പച്ചനും മകള്‍ക്കും ഒരു സംശയവുമില്ലായിരുന്നുപ്രശ്ന പരിഹാരത്തിനുള്ള വഴി കണ്ടെത്തിയത് ഇരുവരും ചേര്‍ന്നാണ്.

ചില്ലറ നാടകങ്ങളുമായി കഴിഞ്ഞിരുന്ന, ചേര്‍ത്തലക്കാരന്‍ പിലാത്തോസ്പകുതി ദിവസ്സത്തെക്ക്ലൂക്കോസിന്‍റെ, കുവൈറ്റില്‍ നിന്നും വന്ന ബാല്യകാല സുഹൃത്തായി, സമാധാനം നിറഞ്ഞവീട്ടിലെത്തിയത് അങ്ങനെയാണ്.

പിലാത്തോസിന്‍റെ സംഭാഷണ ചാതുര്യവും, കുവൈറ്റില്‍ നിന്നും കൊണ്ടുവന്ന വില കൂടിയ ഡയമണ്ട് നെക്ലേസും എലിയാമ്മയ്ക്ക് നന്നേ ബോധിച്ചുപലതും സംസാരിച്ച കൂട്ടത്തില്‍ ലൂക്കോസ് യാദൃശ്ചികമായി മകളുടെ വിവാഹ കാര്യവും അയാളോട് അവതരിപ്പിച്ചു. വിവരം അറിഞ്ഞ മാത്രയില്‍ അയാള്‍ ഞെട്ടല്‍ പ്രകടിപ്പിച്ചുഅവസാനം സണ്ണി കുവൈറ്റില്‍ തന്‍റെ അയല്‍വാസിയും അസന്‍മാര്‍ഗിയും അവിടെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനുമാണെന്ന് പിലാത്തോസ് അവരെ അറിയിച്ചുഎന്നാല്‍ ലൂക്കോസ് അയാളുടെ വാക്കുകളില്‍ കടുത്ത അവിശ്വാസം പ്രകടിപ്പിക്കുകയും, തന്‍റെ അളിയനില്‍ തനിക്കുള്ള അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ പിലാത്തോസ് സണ്ണിയുടെ വ്യക്തമായ അടയാളങ്ങളും വിവരങ്ങളും നല്‍കിയപ്പോള്‍ അയാള്‍ക്കും എലിയാമ്മയ്ക്കും നിഷേധിക്കാനായില്ല.

നാട്ടിലായിരുന്നപ്പോള്‍ സണ്ണി ഉള്‍പ്പെട്ട ചില അടിപിടിക്കേസുകളുടെ കാര്യം ഏലിയാമ്മ ഓര്‍ത്തെടുത്തുവിദേശത്ത് പോകുന്നതിനു മുമ്പ് നാട്ടില്‍ തല്ലിപ്പൊളിയായി ജീവിച്ച സണ്ണിയെ ലൂക്കോസ് മനസ്സാ നന്ദി പറഞ്ഞു.

അവസാനം ഏലിയാമ്മ തന്നെ മാമച്ചനെ വിളിച്ച് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നറിയിച്ചു. മകളെ വിദേശത്തെക്കയക്കാന്‍ താല്‍പര്യമില്ലെന്നാണ് അവര്‍ കാരണമായി പറഞ്ഞത്.

രണ്ടു വര്‍ഷത്തിനു ശേഷമുള്ള ക്രിസ്ത്മസ് രാത്രി…………………

ഇതിനിടയില്‍ നാന്‍സിയുടെയും ജോജിയുടെയും വിവാഹം കഴിഞ്ഞു. അവള്‍ക്കിത് ഏഴാം മാസമാണ്. അത് കൊണ്ട് അവള്‍ ഇപ്പോള്‍ അപ്പച്ചന്‍റെയും അമ്മച്ചിയുടെയും കൂടെ ഏദന്‍തോട്ടത്തിലുണ്ട്. ജോജി ഇടയ്ക്കിടയ്ക്ക് വന്നും പോയുമിരിക്കുന്നു.

മകളെ ഇതിനു മുമ്പ് പിരിഞ്ഞ് ഇരിക്കാത്ത ലൂക്കോസ്, അവളുടെ വിവാഹ ശേഷം ഉറക്കം നഷ്ടപ്പെട്ട്, എന്നും രാത്രി കിടക്കുന്നതിനു മുമ്പ്, രണ്ടു പെഗ്ഗ് അകത്താക്കുന്നത് പതിവാക്കി. അന്ന് ക്രിസ്ത്മസ് ആയതു കൊണ്ട് പക്ഷെ നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. പോരാത്തതിന് വര്‍ഷങ്ങള്‍ക്കിപ്പുറം നാട്ടില്‍ വന്ന മാമച്ചന്‍ കൂട്ടിനും. കാര്‍ പോര്‍ച്ചിനടുത്തുള്ള പുല്‍ത്തകിടിയില്‍ രണ്ട് കസേരകളും ഒരു ചെറിയ ടേബിളും നിരത്തി അവര്‍ തുടങ്ങി. മാമച്ചന്‍ അല്‍പം മുമ്പ് കൊണ്ടു വന്ന റോയല്‍ സ്കോച്ച് ആയിരുന്നു രണ്ടു പേരുടെയും അന്നത്തെ ഇര.

ഞാന്‍ വെള്ളിയാഴ്ച തിരിച്ചു പോകും. മുപ്പതിന് മുമ്പ് എനിക്ക് അവിടെ റിപ്പോര്‍ട്ട് ചെയ്യണം.: മാമച്ചന്‍ പറഞ്ഞുലൂക്കോസ് ഒന്നമര്‍ത്തി മൂളി.

അളിയന്‍ എറണാകുളത്ത് ഒരു പുതിയ മാള്‍ വാങ്ങിച്ചെന്ന് കേട്ടു……………….? : മാമച്ചന്‍ ചോദിച്ചുലൂക്കോസ് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും തലയാട്ടിരണ്ട് ലാര്‍ജ് കഴിഞ്ഞ് അടുത്തത് അയാള്‍ സിപ്പ് ചെയ്യുന്നത് മാമച്ചന്‍ കണ്ടു. അയാള്‍ക്ക് പക്ഷേ അതില്‍ താല്‍പര്യം തോന്നിയില്ല. മറിച്ച് മുന്നില്‍ നിരത്തി വെച്ച പ്ലേറ്റിലെ ചിക്കന്‍റെ വലിയ കഷണങ്ങള്‍ തീര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്.

Also Read  ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് – കഥ

ബൈക്ക് പോര്‍ച്ചില്‍ വെച്ച് ജോജി അകത്തേക്ക് കയറി പോകുന്നത് മാമച്ചന്‍ കണ്ടു. ഫിറ്റായ ലൂക്കോസ് തല കുമ്പിട്ടിരുന്നതെയുള്ളൂ. അയാള്‍ ചുറ്റും നടക്കുന്നതൊന്നും അറിഞ്ഞതെയില്ല.

എല്ലാം ജോജി വന്നു കയറിയ ഐശ്വര്യമാണ് : ജോജിയെയും ലൂക്കോസ് അടുത്തിടെ വാങ്ങിയ ബി.എം.ഡബ്ല്യൂ കാറിനെയും മാറി മാറി നോക്കിക്കൊണ്ട് മാമച്ചന്‍ പറഞ്ഞു.

അല്ല………….. പിലാത്തോസ് ……………..: ലൂക്കോസ് പെട്ടെന്ന് തിരുത്തിഅയാളുടെ കഴുത്ത് ഒരു വശത്തേക്ക് ചരിഞ്ഞെങ്കിലും ഗ്ലാസിലെ പിടി അയാള്‍ വിട്ടില്ല. മാമച്ചന്‍ അമ്പരപ്പോടെ ലൂക്കോസിനെ നോക്കി. അയാള്‍ ആ പേര് ആദ്യമായാണ് കേള്‍ക്കുന്നത്. ഇനി തന്‍റെ അളിയന്‍ ബൈബിളിലെ കഥ പറയാന്‍ പോകുകയാണോ എന്ന് ഒരുവേള അയാള്‍ സംശയിച്ചു.

അതാരാ?: തെല്ലു കൌതുകത്തോടെ മാമച്ചന്‍ ചോദിച്ചു.

ഉം. അതേ……….നാന്‍സിയുടെ ഇഷ്ടമറിഞ്ഞ്………………. നിങ്ങളാരും സമ്മതിക്കുകേലെന്ന് അറിയാവുന്നത് കൊണ്ട്……………………..പിലാത്തോസ് എന്നാ നാടകക്കാരനെ വേഷം കെട്ടിച്ച്……………….. സണ്ണിയെക്കുറിച്ച് ഇല്ലാവചനം പറഞ്ഞതുകൊണ്ടാ ……………………..ജോജി ഈ വീട്ടിലേക്ക്……………….. : ലൂക്കോസ് അവസാനം പറഞ്ഞതൊന്നും പുറത്ത് വന്നില്ല. അയാളുടെ കയ്യിലെ ഗ്ലാസ് താഴെ വീണു. എല്ലാം മനസിലായപ്പോള്‍ മാമച്ചന്‍ ഞെട്ടിത്തരിച്ച് ചാടിയെഴുന്നേറ്റു. കഥ കേട്ട എലിയാമ്മക്ക് പൊതുജനമധ്യത്തില്‍ വെച്ച് താന്‍ വിവസ്ത്രയായത് പോലെയാണ് തോന്നിയത്.

എല്ലാം കൈവിട്ടെന്നു ലൂക്കോസ് അറിഞ്ഞപ്പോഴേക്കും വൈകി പോയി. സമാധാനം നിറഞ്ഞ ഏദന്‍തോട്ടത്തില്‍ അശാന്തിയുടെ കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുകയാണോ എന്നയാള്‍ സംശയിച്ചു. എല്ലാത്തിനും കാരണക്കാരനായ റോയല്‍ സ്കോച്ചിനെ അയാള്‍ പഴിക്കുകയും ഇനിമേല്‍ മദ്യപിക്കില്ല എന്ന ശപഥമെടുക്കുകയും ചെയ്തു.

അനുബന്ധം :

ചെറിയ നാടകങ്ങളുമായി കഴിഞ്ഞു കൂടിയിരുന്ന പിലാത്തോസ്, രണ്ടു വര്‍ഷം മുമ്പ് വാടകയ്ക്ക് നല്കിയ തന്‍റെ ഏതാനും മണിക്കൂറുകളുടെ പേരില്‍, മാമച്ചന്‍റെ ആള്‍ക്കാരുടെ അടിയേറ്റ്, ആശുപത്രിയിലായെന്ന അനുബന്ധകഥ കൂടി ലൂക്കോസ് പിന്നീട് കേട്ടു. ഇനി തന്‍റെ സമയം ആര്‍ക്കും നല്കില്ലെന്നും, ഒരിക്കലും കള്ളം പറയില്ലെന്നും കൂടി അയാള്‍ പ്രഖ്യാപിച്ചു കാണുമെന്ന് ലൂക്കോസ് ഊഹിച്ചു.

THE END

Leave a Comment

Your email address will not be published. Required fields are marked *