3. ദൃശ്യം
മമ്മൂട്ടിക്ക് വേണ്ടിയാണ് ദൃശ്യത്തിന്‍റെ കഥ തയ്യാറാക്കിയതെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. എഴുത്തുകാരന്‍ കൂടിയായ ജിത്തു ജോസഫ് പൂര്‍ത്തിയാക്കിയ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും സമാനമായ ചില വേഷങ്ങള്‍ അതിനകം ഏറ്റിരുന്നത് കൊണ്ട് അദ്ദേഹം ദൃശ്യം രണ്ടു വര്‍ഷത്തിനു ശേഷം ചെയ്യാമെന്ന ഉപാധി വച്ചു. പക്ഷെ അത്രയും കാത്തിരിക്കാന്‍ ജിത്തുവിന് കഴിയില്ലെന്ന് അറിഞ്ഞതോടെ മറ്റൊരു നടനെ വച്ച് ചെയ്യാന്‍ താരം പച്ചക്കൊടി കാട്ടി. അങ്ങനെയാണ് മോഹന്‍ലാലിനെ നായകനാക്കി ഇന്ന് കണ്ട ദൃശ്യം ഒരുങ്ങിയത്.
നായക സ്ഥാനത്ത് നിന്ന് പിന്മാറിയെങ്കിലും സിനിമയുടെ ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ ചോദിച്ചറിയുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത മമ്മൂട്ടി വലിയ പിന്തുണയാണ് നല്‍കിയതെന്ന് സംവിധായകന്‍ പിന്നീട് വെളിപ്പെടുത്തി. അഞ്ചു കോടി രൂപ മുടക്കിയെടുത്ത സിനിമ 75 കോടി രൂപയിലധികമാണ് തിയറ്ററുകളില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നും നേടിയത്.
4. ദേവാസുരം
മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ചട്ടമ്പിയെ മലയാള സിനിമ ഒരിക്കലും മറക്കില്ല. മോഹന്‍ലാല്‍ അനശ്വരമാക്കിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെയാണ് ആദ്യം പരിഗണിച്ചത്. പക്ഷെ എന്തോ കാരണം കൊണ്ട് ലാല്‍ ആ വേഷത്തിലെത്തി.
കലാപരമായും വാണിജ്യപരമായും മേന്മ പുലര്‍ത്തിയ ദേവാസുരം അതേ ജനുസ്സില്‍ പെട്ട മറ്റ് ചില മോഹന്‍ ലാല്‍ ചിത്രങ്ങള്‍ക്കും നിമിത്തമായി. ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു എന്നിങ്ങനെയുള്ള ലാലിന്‍റെ തമ്പുരാന്‍ വേഷങ്ങളുടെ തുടക്കം ദേവാസുരമായിരുന്നുവെന്ന് നിസ്സംശയം പറയാം. മുല്ലശ്ശേരി രാജഗോപാല്‍ എന്ന സുഹൃത്തിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് രഞ്ജിത്ത് സിനിമയുടെ തിരക്കഥ എഴുതിയത്.
Read മമ്മൂട്ടിയും ന്യൂജനറേഷന്‍ സിനിമകളും
5. മെമ്മറീസ്
പൃഥ്വിരാജ് ചെയ്ത ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് മെമ്മറീസിലെ സാം അലക്സ്. ഒരു കാലത്ത് പോലിസ് സേനയിലെ പേര് കേട്ട ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭാര്യയുടെയും മകളുടെയും ദാരുണ മരണത്തിന് ശേഷം മദ്യപാനിയായി ജീവിതം തള്ളി നീക്കുകയാണ്. കഥാപാത്രത്തെ തന്മയത്വത്തോടെയും സവിശേഷമായ കയ്യടക്കത്തോടെയും അവതരിപ്പിച്ച അദ്ദേഹം വ്യാപകമായ കയ്യടി നേടി.
കഥയുമായി ജിത്തു ജോസഫ് മമ്മൂട്ടിയെ സമിപിച്ചെങ്കിലും സംവിധായകന്‍ നായകനെ അവതരിപ്പിക്കാന്‍ എന്ത് ട്രീറ്റ്മെന്‍റാണ് സിനിമയില്‍ സ്വീകരിക്കുക എന്ന ചിന്തയാണ് നടനെ അലട്ടിയത്. ജിത്തു ആ ശ്രേണിയിലുള്ള ഒരു സിനിമ ആദ്യമായാണ് എടുക്കുന്നത്. മമ്മൂട്ടിയുടെ താല്പര്യക്കുറവ് കാരണം സംവിധായകന്‍ പൃഥ്വിരാജിനെ വച്ച് സിനിമ ചെയ്യാന്‍ തിരുമാനിച്ചു. ബോക്സ് ഓഫിസില്‍ തരംഗമായ മെമ്മറീസ് രചനാവൈഭവത്തിലും സാങ്കേതിക ശൈലിയിലും ഏറെ മികവ് പുലര്‍ത്തി.