വരൂ, ഇനി ഒരു കൊട്ടാരത്തെ പരിചയപ്പെടാം.
ഇതു കണ്ടു കഴിഞ്ഞാല്‍ ഇതുവരെ കണ്ടതൊന്നുമല്ല, ഇതാണ് ശരിക്കുള്ള കൊട്ടാരം എന്ന് നിങ്ങള്‍ പറയും.
അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഹാര്‍സ്റ്റ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 90,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണ്ണം. 56 കിടപ്പ് മുറികള്‍, 61 കുളിമുറികള്‍, 19 ഹാളുകള്‍, 127 ഏക്കര്‍ പൂന്തോട്ടം, സിനിമാ തിയറ്റര്‍, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍, ടെന്നിസ് കോര്‍ട്ട്, എയര്‍ ഫീല്‍ഡ്, ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാഴ്ച ബംഗ്ലാവ് എന്നിങ്ങനെയായി വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരം അക്ഷരാര്‍ഥത്തില്‍ ഒരു വിസ്മയം തന്നെയാണ്.

വില്ല്യം റണ്ടോള്ഫ് ഹാര്‍സ്റ്റ് എന്ന വ്യക്തിക്കു വേണ്ടി 1919നും 1947നും ഇടയിലായാണ് ഇത് പണികഴിപ്പിച്ചത്. അക്കാലത്തെ പ്രശസ്ത ഡിസൈനര്‍ ആയിരുന്ന ജൂലിയ മോര്ഗന് ആയിരുന്നു രൂപകല്‍പ്പന. പക്ഷേ ആശിച്ച് പണികഴിപ്പിച്ച കൊട്ടാരത്തില്‍ അധികനാള്‍ കഴിയാന്‍ വില്ല്യത്തെ വിധി അനുവദിച്ചില്ല. 1951 ല്‍ അദ്ദേഹം മരിച്ചതോടെ അനന്തരാവകാശികള്‍ ഹാര്‍സ്റ്റ് കാസ്റ്റില്‍ കാലിഫോര്‍ണിയന്‍ സര്‍ക്കാരിന് കൈമാറി. അന്നു മുതല്‍ ദേശീയ സ്മാരകമായ കോട്ട ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ഓരോ വര്‍ഷവും ആകര്‍ഷിക്കുന്നത്.
കോട്ട കാണുന്നതിന് മണിക്കൂറിന് $25 മുതലാണ് നിരക്ക്. സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം. നേരില്‍ വരാന്‍ പറ്റാത്തവര്‍ക്ക് കൊട്ടാരം ചുറ്റി നടന്നു കാണാനായി പ്രത്യേക ആന്‍ഡ്രോയിഡ്, ഐഫോണ്‍ ആപ്പ്ളിക്കേഷനുകളും ഒരുക്കിയിട്ടുണ്ട്.

സമുദ്ര നിരപ്പില്‍ നിന്ന് 1600 അടി ഉയരത്തില്‍ സാന്റ ലൂസിയ എന്ന മലയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ഹാര്‍സ്റ്റ് കാസ്റ്റില്‍ അമേരിക്കയിലെ ഏറ്റവും മനോഹരമായ 10 കോട്ടകളില്‍ ഒന്നാണെന്ന് ഫോര്‍ബ്സ് മാസിക തന്നെ വിധിയെഴുതിയിട്ടുണ്ട്.


വില്ല്യം ഹാര്സ്റ്റുംആര്ക്കിടെക്റ്റ് ജൂലിയ മോര്‍ഗനും

സ്വകാര്യ കാഴ്ചബംഗ്ലാവ്