സൈക്കോ കില്ലര്‍
ഞാന്‍ ചെന്നെയില്‍ ജോലി ചെയ്യുന്ന സമയം. ഞാനും സുഹൃത്തുക്കളും വില്ലിവാക്കം എന്ന സ്ഥലത്തായിരുന്നു താമസ്സിച്ചിരുന്നത്. റൂമില്‍ നിന്ന് ജോലി ചെയ്യുന്ന കമ്പനിയിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. പക്ഷെ ഇടക്കുള്ള റോഡ് രാത്രി പത്ത് മണി കഴിഞ്ഞാല്‍ വിജനമായിരിക്കും. അവിടവിടെയായി തെരുവോര വിളക്കുകള്‍ ഉണ്ടെങ്കിലും,വഴിയില്‍ ഒരു മേല്‍പ്പാലത്തിന്റെ പണി നടക്കുന്നത് കൊണ്ട് പരിസരങ്ങളിലൊക്കെ, കുറ്റാ കൂരിരുട്ടാണ്……. ആ ദിവസങ്ങളില്‍ ഞാനും സുഹൃത്ത് അനൂപ് മോനും ഇവനിംഗ് ഷിഫ്റ്റ് ആണ് ചെയ്തുകൊണ്ടിരുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞു …