നരേന്ദ്ര മോദി ജനങ്ങളോട് ചെയ്യുന്നത്
Image Credit: The Indian Express ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നരേന്ദ്ര മോദി ആദ്യം പാക്കിസ്ഥാനെയാണ് ഞെട്ടിച്ചത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി സെപ്തംബര്‍ 29ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് അധിനിവേശ കാശ്മീരിലെത്തി മിന്നല്‍ പ്രഹരം നടത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന് ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം കാത്ത് കഴിയുകയായിരുന്ന ഭീകരരും പാക് സൈനികരും ഉള്‍പ്പടെ മുപ്പതോളം പേര് കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് ഏറെ …