ലോകത്തിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍
കൃഷ്ണനെയും ശിവനെയും മുതല്‍ രാക്ഷസന്മാരെ വരെ ആരാധിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അതെല്ലാം ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. തമിഴ്നാട്ടില്‍ ഈറോഡിനടുത്ത് ഗാന്ധിജിയുടെ ഒരു ക്ഷേത്രമുണ്ട്. ഗാന്ധിചിന്തകള്‍ മറന്നുപോകുന്ന ആധുനിക തലമുറയെ അത് പഠിപ്പിക്കാനായി ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് അത് തുടങ്ങിയത്. അവിടെ മറ്റ് ക്ഷേത്രങ്ങളിലെ പോലെ തന്നെ ആരാധനയും വഴിപാടുകളും നടത്താം. സിനിമാപ്രേമം തലയ്ക്ക് പിടിച്ച തമിഴകത്ത് നേരത്തെ തന്നെ രജനീകാന്തിന്റെയും ഖുശ്ബുവിന്റെയും പേരില്‍ ക്ഷേത്രങ്ങളുണ്ട്. തെലങ്കാന അനുവദിച്ച സോണിയാഗാന്ധിയുടെ പേരില്‍ അടുത്തിടെ ഹൈദരാബാദിന് സമീപം ഒരു കോണ്‍ഗ്രസ് …