ഏകദിന ക്രിക്കറ്റിലെ ഇരട്ട ശതകങ്ങള്‍
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ഏകദിന ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാരും ബൌളര്‍മാരും തമ്മില്‍ സമാസമം പോരാട്ടമാണ് നടന്നിരുന്നത്. ഡോണാള്‍ഡ് ബ്രാഡ്മാന്, വിവിയന്‍ റിച്ചാര്‍ഡ്സ്, അലന് ബോര്‍ഡര്‍ ക്ലൈവ് ലോയ്ഡ് എന്നിവര്‍ മുതല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ ബാറ്റുമായി തലയെടുപ്പോടെ നിന്നപ്പോള്‍ ജോള് ഗാര്ണരും ഹാഡ്ലിയും പൊള്ളോക്കും ഷെയിന്‍ വോണും മുരളീധരനും ബൌളര്‍മാരുടെ കളം വാണു. ഇവരില്‍ പലരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരങ്ങള്‍ രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായല്ല, മറിച്ച് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായാണ് ക്രിക്കറ്റ് പണ്ഡിതര്‍ …