ടിമ്പയും ഞാനും തമ്മില്‍ – ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 1

വളര്‍ത്തുമൃഗങ്ങളെ നമുക്ക് പൊതുവേ ഇഷ്ടമാണ്. പട്ടിയെയും പൂച്ചയെയും മുതല്‍ ആനയെ വരെ വളര്‍ത്തുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അനൈല്‍ സ്നൈമാന്‍ എന്ന ദക്ഷിണാഫ്രിക്കന്‍ യുവതി അതില്‍ നിന്നെല്ലാം വ്യത്യസ്ഥയാണ്. കക്ഷി ഓമനിച്ചു വളര്‍ത്തുന്നത് ഒരു നിസാരക്കാരനെയല്ല. ടിമ്പ എന്ന വിളിപ്പേരുള്ള നല്ല ഉശിരന്‍ സിംഹമാണ് അനൈലിന്‍റെ സന്തത സഹചാരി.

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 2

 സിംഹപ്രേമം മൂത്ത് ടിമ്പയെ അനൈല ദത്തെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. അതിനുശേഷം അവന്‍ ജീവിതത്തില്‍ ഒരു കുറവും അറിഞ്ഞിട്ടില്ല. നമ്മള്‍ പൂച്ചയെ പരിചരിക്കുന്ന പോലെയാണ് അനൈലയും കുടുംബവും അവനെ നോക്കുന്നത്. അവന് വീട്ടില്‍ എവിടേയും കേറാം.ബെഡ്റൂമിലും അടുക്കളയിലും വരെ ടിമ്പക്കു പ്രവേശനമുണ്ട്. പക്ഷേ വിരുന്നു മുറിയിലെ സോഫയില്‍ കിടന്ന്‍ തന്നോടൊപ്പം കളിക്കുന്നതാണ് അവന് ഏറ്റവും ഇഷ്ടമെന്ന് അനൈല പറയുന്നു.

ഇപ്പോള്‍ ഒന്നര വയസ് പ്രായമുള്ള ടിമ്പക്ക് 120 കിലോയാണ് ഭാരം. നാല് കിലോ ഇറച്ചിയാണ് അവന് ഒരു ദിവസം വേണ്ടത്. വാട്ടര്‍ബര്‍ഗ് പ്രവിശ്യയിലെ അനൈലിന്‍റെ ഗസ്റ്റ് ഹൌസില്‍ ടിമ്പയ്ക്കു കൂട്ടായി ഇപ്പോള്‍  ഒരു ആറു വയസുകാരന്‍ നായയുമുണ്ട്- ഡീസല്‍. ഇരുവരോടൊപ്പമുള്ള പതിവ് നടത്തവും കളിയുമാണ് ഈ കൊച്ചു മൃഗരാജന്‍റെ മറ്റൊരു പ്രധാന വിനോദം.

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 3

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 4

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 5

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 6

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 7

ടിമ്പയും ഞാനും തമ്മില്‍ - ഒരു അസാധാരണ സൌഹൃദത്തിന്‍റെ കഥ 8

ടിമ്പയെ കൂടാതെ മറ്റ് അഞ്ച് സിംഹങ്ങള്‍, ചീറ്റ പുലി, പുള്ളിപ്പുലി, പൂച്ചക്കുട്ടികള്‍ എന്നിവ കൂടി സ്വന്തമായുള്ള അനൈല ഒഴിവുസമയം ഈ മൃഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.

മൃഗങ്ങളോടൊത്തുള്ള ഈ പ്രത്യേക ജീവിതത്തില്‍ അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും കൌതുകവും ഒപ്പം അസൂയയുമാണ് ഉള്ളതെന്ന് അനൈല പറയുന്നു. തന്‍റെ പെണ്‍മക്കളെ ആണ്‍കുട്ടികളില്‍ നിന്നകറ്റണമെന്നാഗ്രഹിക്കുന്ന അച്ഛന്‍മാര്‍ ഒരു സിംഹത്തെ വീട്ടില്‍ വളര്‍ത്തുന്നതാണ് ഏറ്റവും നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി അനൈല തന്‍റെ ഗസ്റ്റ് ഹൌസില്‍ താമസവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് എല്ലാ വിധ സൌകര്യങ്ങളുമുള്ള അവിടത്തെ മുറികളില്‍ താമസിക്കാം, മൃഗങ്ങളുടെ കൂടെ കളിക്കാം, അവരോടൊപ്പം സവാരി നടത്താം. പരമാവധി 100 പേരെ ഉള്‍കൊള്ളാവുന്ന ഫാം ഹൌസില്‍ വിവാഹ-ജന്മദിന പാര്‍ട്ടികളും പതിവായി നടക്കാറുണ്ട്. നിരവധി സിനിമ പരസ്യ ചിത്രങ്ങളിലും അനൈലിന്‍റെ കുട്ടികള്‍ മുഖം കാണിച്ചിട്ടുണ്ട്. 4500 രൂപ മുതലാണ് ഫാം ഹൌസിലെ ഒരു ദിവസത്തെ താമസ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്സൈറ്റ് വഴി അറിയാം.

മൃഗ പരിപാലനത്തിനൊപ്പം ഫേസ്ബുക്ക്, ലിങ്കെഡിന്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലും സജീവമാണ് അനൈല സ്നൈമാന്‍ എന്ന മുപ്പത്തൊന്നുകാരി.

[This article is first published on October 7, 2013]

Leave a Comment

Your email address will not be published. Required fields are marked *