ആം ആദ്മി തൂത്തെറിഞ്ഞ രാഷ്ട്രീയ അതിമോഹങ്ങള്‍
കഴിഞ്ഞ ഡിസംബര്‍ ഒമ്പതു വരെ രാഷ്ട്രീയം എന്നത് കുറേ പേര്‍ക്ക് പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള അല്ലെങ്കില്‍ വളരെ വേഗം അധികാരത്തിന്റെ ഉന്നത ശ്രേണികളില്‍ എത്താനുള്ള കുറുക്കു വഴി മാത്രമായിരുന്നു. അതിനു വിദ്യാഭ്യാസം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസവും ഉണ്ടായിരുന്നില്ല. സവര്‍ണ്ണന്മാരും അവര്ണന്മാരുമെല്ലാം തരാതരം ജാതികാര്ഡുകള് പുറത്തെടുത്ത് മാറി മാറി വരുന്ന സര്‍ക്കാരുകളെ വരുതിയില്‍ നിര്‍ത്താനും തങ്ങളുടെ താല്പര്യങ്ങള് നേടിയെടുക്കാനും മല്‍സരിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറേയൊക്കെ മാറിയിരിക്കുന്നു.അതിനു കാരണമായത് ആം ആദ്മി പാര്‍ട്ടിയുടെ വരവാണ്. …