Month: July 2014

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

മലയാളത്തിന്‍റെ അനുഗ്രഹീത എഴുത്തുകാരന്‍ വിട വാങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. 1999 ജൂണ്‍ 28നാണ് ലോഹിതദാസ് എന്ന കുടുംബകഥകളുടെ അമരക്കാരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. ആ ശൂന്യത ഇന്നും സിനിമാ ലോകത്ത് പ്രകടമാണ്. അദ്ദേഹം എഴുതി നിര്‍ത്തിയത് എവിടെയോ അവിടെയാണ് മലയാള സിനിമ ഇന്നും നില്‍ക്കുന്നത്. നാട്ടിന്‍പുറത്തെ നന്മയും കുടുംബ ബന്ധങ്ങളുടെ ഭദ്രതയും ചാലിച്ചെഴുതിയവയായിരുന്നു ലോഹിതദാസിന്‍റെ ഓരോ കഥകളും. നമ്മള്‍ കണ്ടു മറന്നവരെയോ അല്ലെങ്കില്‍ കണ്ടിട്ടും കാണാതെ പോയവരെയോ ഒക്കെയാണ് അദ്ദേഹം കഥാപാത്രങ്ങളാക്കിയത്. കിരീടത്തിലെ സേതുവിനെയും തനിയാവര്‍ത്തനത്തിലെ ബാലന്‍ …

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ Read More »

ഫുട്ബോളിലെ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ മതം ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഫുട്ബോള്‍. അമേരിക്കയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ഏഷ്യയെയുമൊക്കെ ഇത്രമാത്രം പ്രചോദിപ്പിച്ച ഒരു കളി വേറെയുണ്ടാവില്ല. ബ്രസീലും അര്‍ജന്‍റീനയും എവിടെയാണെന്ന് അറിയാത്തവര്‍ പോലും പെലെയുടെയും മറഡോണയുടെയും ബാറ്റിസ്റ്റ്യൂട്ടയുടെയും റൊമാരിയോയുടെയും കളികള്‍ കണ്ട് ആവേശം കൊണ്ടു. റൊണാള്‍ഡോയുടെയും നെയ്മറുടെയും പരുക്കുകളില്‍ കണ്ണീരൊഴുക്കി. അങ്ങ് ടോക്കിയോയിലെ വന്‍കിട പബ്ബുകള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ നാട്ടിന്‍പുറത്തെ വീടുകളില്‍ വരെ കോടിക്കണക്കിന് പേരാണ് ഇക്കഴിഞ്ഞ ലോകകപ്പ് ടിവിയില്‍ കണ്ട് ആസ്വദിച്ചത്. കാല്‍പ്പന്ത് കളിയുടെ സൌന്ദര്യം പലപ്പോഴും …

ഫുട്ബോളിലെ ഇന്ത്യ Read More »

അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക്

അഫ്ഗാനിസ്ഥാനിലും ലിബിയയിലും സുഡാനിലും വര്‍ഷങ്ങളായി നടക്കുന്ന സായുധ പോരാട്ടത്തിന്‍റെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഇറാക്ക് യുദ്ധം. ലിബിയയിലും സുഡാനിലും ഈജിപ്തിലുമൊക്കെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ ഭരണം നടത്തിയ നേതാക്കള്‍ക്കെതിരെയാണ് ഒരു വിഭാഗം ആയുധമെടുത്തത്. അഫ്ഗാനില്‍ റഷ്യ സ്ഥാപിച്ച പാവ സര്‍ക്കാരിനെ തൂത്തെറിയാന്‍ താലിബാന്‍ തീവ്രവാദികളെ അമേരിക്ക ആദ്യം ചെല്ലും ചെലവും കൊടുത്ത് സഹായിച്ചതും പിന്നീട് അവര്‍ തന്നെ ലോക പോലീസിനെതിരെ തിരിഞ്ഞതും ഇന്ന്‍ ചരിത്രമാണ്. ഇപ്പോള്‍ ഇറാക്കിലും അമേരിക്കയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സദ്ദാമിന്‍റെ മരണത്തിന് ശേഷം അവര്‍ രാജ്യത്തു …

അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക് Read More »

രണ്ടു പ്രധാനമന്ത്രിമാര്‍

  നരേന്ദ്ര മോദി എന്തൊക്കെയാണ് പറഞ്ഞത് ? യുപിഎ ഭരണകാലത്ത് ജനജീവിതം ദുസ്സഹമായി, അവശ്യ സാധനങ്ങളുടെ വില കൂടി, രൂപയുടെ വിലയിടിഞ്ഞു എന്നൊക്കെയല്ലേ ? ഗുര്‍പ്രീത് കൌര്‍ ഒഴിച്ച് എല്ലാവരും കൂടി മന്‍മോഹന്‍ എന്ന മിണ്ടാപ്രാണിയെ കുരിശില്‍ തറച്ചില്ലെന്നേയുള്ളൂ. എല്ലാം കേട്ട് ആ പാവം ആരുമറിയാതെ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാവണം. ഏതായാലും ആം ആദ്മികള്‍ വോട്ട് എന്ന ശക്തമായ ആയുധം പുറത്തെടുത്തപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടു. അതില്‍ തകര്‍ന്നടിഞ്ഞത് രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിപദ സ്വപ്നങ്ങള്‍ …

രണ്ടു പ്രധാനമന്ത്രിമാര്‍ Read More »

കോണ്‍ഗ്രസ്സിന്‍റെ മതേതരത്വം

  ആന്‍റണി അധികം സംസാരിക്കുന്നില്ല എന്നാണ് ചിലരുടെ പരാതി. അത് സത്യവുമാണ്. പക്ഷേ ഇതിന് ഒരു മറുവശമുണ്ട്. കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും ദഹിക്കാത്ത അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്ന അപൂര്‍വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പതിവുപോലെ പാര്‍ട്ടിക്ക് ഏറെ തലവേദനയുണ്ടാക്കി. കോണ്‍ഗ്രസിന്‍റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ആന്‍റണി നേതൃത്വത്തിന്‍റെ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ മൂലം ഭൂരിപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന്‍ അകന്നുപോയെന്നും തുറന്നടിച്ചു. മതേതരത്വത്തിന്‍റെ അപ്പോസ്ത്തലമാര്‍ എന്ന്‍ …

കോണ്‍ഗ്രസ്സിന്‍റെ മതേതരത്വം Read More »

പൊറിഞ്ചുവിന്‍റെ സത്യാന്വേഷണ പരീക്ഷകൾ

പേര് പൊറിഞ്ചു. നാല്‍പ്പത്തഞ്ച് വയസ്സ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെറുതല്ലാത്ത ജോലിയുണ്ട്. സംവരണം വഴി കിട്ടിയത്. ഭാര്യ നഗരത്തിലെ ഒരു തുണിക്കടയില്‍ ജോലി ചെയ്യുന്നു. രണ്ടു കുട്ടികള്‍. ഒരു ആണും ഒരു പെണ്ണും. അവര്‍ സ്കൂളില്‍ പഠിക്കുകയാണ്. മദ്യപാനമാണ് പൊറിഞ്ചുവിന്‍റെ പ്രധാന ദിനചര്യ. അക്കാര്യത്തില്‍ അയാള്‍ ഒരു താമര പൂ പോലെയാണ്. എപ്പോഴും വെള്ളത്തിലായിരിക്കും. ദിവസവും ഒരു ക്വാര്‍ട്ടറെങ്കിലും കഴിച്ചില്ലെങ്കില്‍ അയാള്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. ചിലപ്പോള്‍ അത് ഒരു ഫുള്ള് വരെയാകും. അതിന്‍റെ ലഹരിയില്‍ മുങ്ങിത്താഴുമ്പോള്‍ കുടുംബം …

പൊറിഞ്ചുവിന്‍റെ സത്യാന്വേഷണ പരീക്ഷകൾ Read More »

മലയാള സിനിമയിലെ അപകട മരണങ്ങൾ

  ഒരു കാലത്ത് സിനിമ ചിത്രീകരണത്തിനിടയില്‍ അപകടങ്ങള്‍ പതിവ് സംഭവമായിരുന്നു. ഇന്നത്തെ പോലെ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ അന്ന്‍ ഉണ്ടായിരുന്നില്ല. കൂലി എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ അമിതാഭ് ബച്ചന് ദാരുണമായി പരുക്കേറ്റ ഏതാണ്ട് അതേ സമയത്താണ് ജയനും അപകടമുണ്ടായത്. വിദഗ്ധ ചികിത്സയുടെ ഫലമായി ബച്ചന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും ജയന് ആ ഭാഗ്യമുണ്ടായില്ല. ചടുലമായ അഭിനയ പാടവം കൊണ്ടും ആകാരഭംഗി കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷക മനസുകളെ കീഴടക്കിയ ആ അനുഗ്രഹീത നടനെ അങ്ങനെ മലയാളത്തിന് …

മലയാള സിനിമയിലെ അപകട മരണങ്ങൾ Read More »

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!