ഇ.കെ നായനാര്‍ : പകരക്കാരനില്ലാത്ത ജനകീയ നേതാവ്
ഇ.കെ നായനാര്‍ എന്ന കേരള രാഷ്ട്രീയത്തിലെ അതികായകന് നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം തികയുകയാണ്. 2004 മെയ് 19നാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനത ഇത്രമാത്രം സ്നേഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ചരിത്രത്തില്‍ ഉണ്ടാവില്ല. രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ വിഭാഗം ആളുകളും അദേഹത്തെ ഒരുപോലെ സ്നേഹിച്ചു. 1980 മുതല്‍ 2001 വരെ വിവിധ കാലയളവുകളിലായി 11 വര്‍ഷം സംസ്ഥാനം ഭരിച്ച അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച …