ന്യൂസ് അവര്‍
തോമാച്ചന് ആള് രസികനാണ്. അറുപതിനു മുകളില്‍ പ്രായം. നേരത്തെ വാട്ടര്‍ അതോറിറ്റിയിലായിരുന്നു. റിട്ടയര്‍ ആയതിന് ശേഷം കൃഷിയില്‍ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തി സ്വസ്ഥമായി കഴിഞ്ഞു കൂടുന്നു. ഭാര്യ അന്നമ്മയും കോളേജില്‍ പഠിക്കുന്ന മകള്‍ ജാന്‍സിയുമാണ് അദ്ദേഹത്തിന്റെ കൂടെ ഭരണങ്ങാനത്തെ വീട്ടിലുള്ളത്. മൂത്ത മകന് ഗ്രിഗറി നേവിയിലാണ്. ഇപ്പോള്‍ കുടുംബ സമേതം പൂനെയില്‍ താമസം. നേരത്തെ സ്വല്പ്പം പൊതുപ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് തോമാച്ചന് കളം വിട്ടു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, രാഷ്ട്രീയം പഴയ രാഷ്ട്രീയമല്ലെന്നറിയാം പക്ഷെ പുത്തന്‍ കണ്ടത്തില്‍ …