ഐ വി ശശിയുടെ ജനപ്രിയ സിനിമകള്
സംവിധാനം ഐ വി ശശി. സംവിധായകര്ക്കിടയിലെ സൂപ്പര്സ്റ്റാര്. അഭിനേതാക്കള് ആരെന്ന് നോക്കാതെ, ടൈറ്റില് കാര്ഡിലെ ആ പേര് മാത്രം നോക്കി സിനിമ കാണാന് കയറിയ എത്ര പേരുണ്ടാകും നമുക്കിടയില് ? അത്രയ്ക്കുണ്ട് ആ നാമധേയം പ്രേക്ഷകര്ക്കിടയില് ഉണ്ടാക്കിയ സ്വാധീനം. മണിരത്നത്തിനും ഷങ്കറിനും മുമ്പ് സിനിമ സംവിധായകന്റെ കലയാണെന്ന് സ്ഥാപിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം. പ്രേംനസീറിന്റെയും മധുവിന്റെയും മാത്രം മുഖം വച്ച് തിയറ്ററുകള് ആളെ കൂട്ടിയിരുന്ന എഴുപതുകളിലാണ് ഐ വി ശശി സംവിധാന രംഗത്തെത്തുന്നത്. വിന്സന്റും ശ്രീവിദ്യയും പ്രധാന വേഷങ്ങളിലെത്തിയ …