കമല്‍ ഹാസന്റെ രാഷ്ട്രീയ ഭാവി
കമല്‍ഹാസന്റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ എന്ന പോലെ വ്യക്തി ജീവിതത്തിലും അദ്ദേഹം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായി തുടങ്ങിയ ആ അഭിനയ സപര്യ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും കമലിന് ഒരു മാറ്റവും വന്നിട്ടില്ല. നായകനായി സിനിമയിലെത്തിയ കാലം മുതലേ സമൂഹത്തില്‍ നിലനിന്നിരുന്ന സദാചാര ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാനാണ് കമല്‍ ശ്രമിച്ചത്. അന്നൊന്നും ഒരു പുതുമുഖ നടന് കഥയില്‍ കൈ കടത്താന്‍ സാധിക്കില്ല. എങ്കിലും അദ്ദേഹം അന്ന് തിരഞ്ഞെടുത്തതോ അല്ലെങ്കില്‍ തേടി വന്നതോ …