എലി
എലി. നമുക്കവളെ അങ്ങനെ വിളിക്കാം. സംഗതി നമ്മുടെ ഒറിജിനല്‍ എലി തന്നെ. പക്ഷേ അതുകൊണ്ടൊന്നുമല്ല കേട്ടോ എല്ലാവരും അവളെ അങ്ങനെ വിളിക്കുന്നത്. എലിസബത്ത് എന്നോ മറ്റോ ആണ് അതിന്റെ ശരിക്കുള്ള പേര്. കാണാന്‍ തരക്കേടില്ലാത്തത് കൊണ്ടും സല്‍സ്വഭാവിയും ആയത് കൊണ്ട് പരിസരത്തുള്ള മൂഷികന്മാര്ക്കും അല്ലാത്തവര്‍ക്കുമൊക്കെ അവളുടെ മേല്‍ ഒരു പൊടി കണ്ണുണ്ട്. അവരെല്ലാം എലീ എന്നു വിളിച്ച് പിന്നാലെ കൂടും. എന്തിന് തൊട്ടടുത്തുള്ള തോമാച്ചന്റെ വീട്ടിലെ കിങ്ങിണി പൂച്ച വരെ അവളെ ഒന്നു രുചിച്ചു നോക്കാന്‍ എത്രയോ കൊതിച്ചിട്ടുണ്ട്. എലി …