ഉണ്ണിച്ചേട്ടന്
മനോജ്, ഉണ്ണിച്ചേട്ടന് തീരെ സുഖമില്ല. നിന്നെ കാണണമെന്ന് പറയുന്നു : ജയ ടീച്ചറുടെ ശബ്ദം ഫോണില് കൂടി ഒഴുകിയെത്തിയപ്പോള് ഞാന് ഒന്ന് സ്തബ്ധനായി. കുറച്ചു നാളായി അദ്ദേഹം അസുഖബാധിതനാണ് എന്നറിയാമെങ്കിലും സ്ഥിതി വളരെ മോശമാണ് എന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. പക്ഷേ പെട്ടെന്ന് നാട്ടില് പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല ഞാന്. അന്ന് ഞാന് കോയമ്പത്തൂരില് ജോലി ചെയ്യുകയാണ്. അതോടൊപ്പം ഒരു മള്ട്ടിമീഡിയ കോഴ്സ് ചെയ്യുന്നുമുണ്ട്. അതിന്റെ ഒരു ഇന്റര്വ്യൂവിനുവേണ്ടി അടുത്ത ദിവസം മുംബെയില് പോകാനുള്ള ട്രെയിന് ടിക്കറ്റ് ശരിയാക്കി മടങ്ങി …