Year: 2021

malayalam short story writers

ഉണ്ണിച്ചേട്ടന്‍

മനോജ്, ഉണ്ണിച്ചേട്ടന് തീരെ സുഖമില്ല. നിന്നെ കാണണമെന്ന്‍ പറയുന്നു : ജയ ടീച്ചറുടെ ശബ്ദം ഫോണില്‍ കൂടി ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ഒന്ന്‍ സ്തബ്ധനായി. കുറച്ചു നാളായി അദ്ദേഹം അസുഖബാധിതനാണ് എന്നറിയാമെങ്കിലും സ്ഥിതി വളരെ മോശമാണ് എന്ന്‍ അപ്പോഴാണ് ഞാനറിഞ്ഞത്. പക്ഷേ പെട്ടെന്ന് നാട്ടില്‍ പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല ഞാന്‍. അന്ന്‍ ഞാന്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. അതോടൊപ്പം ഒരു മള്‍ട്ടിമീഡിയ കോഴ്സ് ചെയ്യുന്നുമുണ്ട്. അതിന്‍റെ ഒരു ഇന്‍റര്‍വ്യൂവിനുവേണ്ടി അടുത്ത ദിവസം മുംബെയില്‍ പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയാക്കി മടങ്ങി …

ഉണ്ണിച്ചേട്ടന്‍ Read More »

malayalam literature blogs

മണിക്കുട്ടി (കഥ)

  അമ്മുക്കുട്ടിയമ്മേ, അമ്മുക്കുട്ടിയമ്മേ…………… : സുല്‍ത്താന്‍ മന്‍സില്‍ എന്ന വീടുചുറ്റി പിന്നാമ്പുറത്തെത്തിയ അബൂട്ടി നീട്ടി രണ്ടു വട്ടം വിളിച്ചു. ചുറ്റും നോക്കിയെങ്കിലും ആ പരിസരത്തൊന്നും അയാള്‍ ആരെയും കണ്ടില്ല.   ഇടങ്ങേറായല്ലോ. ഇവരിതെവിടെ പോയി കിടക്കുകയാ……… ? : സ്വയം പിറുപിറുക്കുമ്പോഴേക്കും പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന ഷെഡ്ഡിനു പിന്നില്‍ എന്തോ അനക്കം കേട്ടതുകൊണ്ട് അയാള്‍ അങ്ങോട്ട് ചെന്നു. അവിടെ ആടുകള്‍ക്ക് കൊടുക്കാനുള്ള വെള്ളം കലക്കിക്കൊണ്ടിരിക്കുന്ന അമ്മുക്കുട്ടിയമ്മയെ അയാള്‍ കണ്ടു. നിങ്ങള്‍ ഇവിടെ നിക്കുകയായിരുന്നോ ? നമ്മള് എത്ര …

മണിക്കുട്ടി (കഥ) Read More »

കിലുക്കത്തിന് 30 വയസ്

കിലുക്കത്തിന് ഇപ്പോള്‍ 30 വയസ്. മലയാളി പ്രേക്ഷകരെ ഇത്രമാത്രം ചിരിപ്പിച്ച ഒരു സിനിമ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. മോഹന്‍ലാലും ജഗതി ശ്രീകുമാറും തിലകനും ഇന്നസെന്‍റും രേവതിയും മല്‍സരിച്ചഭിനയിച്ച സിനിമ 1991 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിലാണ് റിലീസ് ചെയ്തത്. കിലുക്കം അതുവരെ മലയാള സിനിമയില്‍ നിലനിന്നിരുന്ന ഹാസ്യ സങ്കല്‍പ്പത്തെ പൊളിച്ചടുക്കി. ജഗതിയുടെ മുറി ഹിന്ദിയും ഇന്നസെന്‍റിന്‍റെ ലോട്ടറിയും രേവതിയുടെ ഭ്രാന്തും തിലകന്‍റെ ഗൌരവം നിറഞ്ഞ തമാശകളുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ പറ്റുക ? അങ്കമാലിയിലെ പ്രധാനമന്ത്രി ഇന്നും ഏതൊരു മലയാളിയെയും രസിപ്പിക്കുന്ന …

കിലുക്കത്തിന് 30 വയസ് Read More »

Mohanlal-drishyam2

മിഷന്‍ ജോർജ്ജുകുട്ടി: മുഖ്യമന്ത്രി(മാർ) രാജി വയ്ക്കുക!

കാഴ്ചയിൽ സാധു. റാണി എന്ന നാട്ടിൻപുറത്തുകാരിയുടെ പ്രിയ ഭർത്താവ്. രണ്ടു പെൺകുട്ടികളുടെ വാത്സല്യ നിധിയായ അച്ഛൻ. ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ കേബിൾ ഓപ്പറേറ്ററാണ്. സ്വൽപ്പം സിനിമാ ഭ്രാന്തുണ്ട് എന്നതൊഴിച്ചാൽ എല്ലാവർക്കും അയാളെ കുറിച്ച് നല്ലതേ പറയാനുള്ളൂ. പക്ഷെ ജോർജ്ജുകുട്ടി എന്ന ആ വ്യക്തി മാറി മാറി വരുന്ന സർക്കാരുകൾക്ക് തലവേദനയുണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയുടെ ഉടമയാണെന്ന് വന്നാലോ? രാജാക്കാട് സ്വദേശിയായ ജോർജ്ജുകുട്ടി എന്ന് പറഞ്ഞാൽ ഇന്ന് കേരളത്തിലെ മിക്കവാറും പേർ അറിയും. അവിടത്തെ പോലീസ് സ്റ്റേഷന് മുന്നിൽ …

മിഷന്‍ ജോർജ്ജുകുട്ടി: മുഖ്യമന്ത്രി(മാർ) രാജി വയ്ക്കുക! Read More »

highest-grossing-malayalam-movies

മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങൾ

മലയാള സിനിമ ഇന്ന് ഏറെ മാറിയിരിക്കുന്നു. ഒരു കാലത്ത് വിരലിൽ എണ്ണാവുന്ന തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന മലയാള ചിത്രങ്ങളിൽ പലതും ഇന്ന് ആഗോള തലത്തിലാണ് പുറത്തിറങ്ങുന്നത്. ഗൾഫ് നാടുകളിലും യുഎസിലും യൂറോപ്പിലും തുടങ്ങി ചൈനയിൽ വരെ ഇപ്പോൾ നമ്മുടെ ചിത്രങ്ങൾക്ക് കാഴ്ചക്കാരുണ്ട്. പുറം നാടുകളിലെ ജനപ്രീതിയുടെ കാര്യത്തിൽ സൂപ്പർതാര ചിത്രങ്ങളെന്നോ പുതു തലമുറ നായകന്മാരുടെ ചിത്രങ്ങളെന്നോ വ്യത്യാസവുമില്ല. അതോടൊപ്പം മൾട്ടിപ്ലക്സുകൾ ഉൾപ്പടെയുള്ള തിയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ കൂടിയായപ്പോൾ  പല വമ്പൻ ചിത്രങ്ങളുടെയും കളക്ഷൻ അമ്പതും നൂറും …

മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങൾ Read More »