1) ആദ്യം ജി മെയില്‍ ഓപ്പണ്‍ ചെയ്ത്, വലതു വശം മുകളില്‍ കാണുന്ന ഗിയര്‍ ബോക്സില്‍ ക്ലിക്ക് ചെയ്ത് താഴെ വരുന്ന സെറ്റിംഗ്സ് തിരഞ്ഞെടുക്കുക
2) ജനറല്‍ റ്റാബില്‍ ലാന്ഗ്വെജ് ഓപ്ഷന് കീഴെയുള്ള ഇനേബിള്‍ ഇന്‍പുട്ട് ടൂള്‍സ് ക്ലിക്ക് ചെയ്യുക
3) അപ്പോള്‍ ഓപ്പണ്‍ ആകുന്ന വിന്ഡോവില് നിന്ന്, ആവശ്യമുള്ള ഭാഷ സെലെക്റ്റ് ചെയ്ത് വലതു വശം കാണുന്ന ആരോ ക്ലിക്ക് ചെയ്യുക. നമ്മള് തിരഞ്ഞെടുക്കുന്ന ഭാഷകള്‍ അപ്പോള്‍ വലതു വശത്തെ ബോക്സില്‍ വരുന്നതാണ്. മലയാളത്തിനായി, മൂന്നു ഓപ്ഷന്‍സും തിരഞ്ഞെടുക്കുക
4) താഴെ ഓക്കേ കൊടുക്കുമ്പോള്‍ , നമ്മള് പഴയ സെറ്റിംഗ്സ് ഒപ്ഷനിലേക്ക് തന്നെ വരുന്നതാണ്. അവിടെ താഴെയുള്ള സേവ് ചെന്ജെസ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെ, ഗിയര്‍ ബോക്സിനടുത്തായി ഭാഷാ ഓപ്ഷന് കൂടി കാണിക്കും.
5) കമ്പോസ് മെയില്‍ തിരഞ്ഞെടുത്ത്, ആദ്യം ആര്‍ക്കാണോ അയക്കേണ്ടത് അവരുടെ മെയില്‍ ഐ ഡി ടൈപ്പ് ചെയ്യുക. എന്നിട്ട് ബോഡി വിന്ഡോവില് ക്ലിക്ക് ചെയ്ത്തതിന് ശേഷം, മുകളിലെ ഭാഷാ മെനുവില്‍ നിന്ന്, മലയാളത്തിന്റെ ഏതെങ്കിലും ഓപ്ഷന് തിരഞ്ഞെടുക്കുക. ആദ്യത്തെ ഓപ്ഷനാണ് സെലെക്റ്റ് ചെയ്യുന്നതെങ്കില്‍, ഇവിടെ സുഹൃത്തില്‍ ടൈപ്പ് ചെയ്യുന്നത് പോലെ ചെയ്യാവുന്നതാണ്
6) അടുത്ത രണ്ടു ഒപ്ഷനുകള്ക്ക് വിര്‍ച്വല്‍ കീ ബോര്‍ഡ് കാണിക്കും. അതില്‍ ക്ലിക്ക് ചെയ്ത് കൊണ്ട് വേണം നമ്മള് മെയില്‍ ടൈപ്പ് ചെയ്യേണ്ടത്.
അപ്പോള്‍ ഇനി ഒട്ടും വൈകണ്ട. ഇപ്പോള്‍ തന്നെ ചെയ്ത് നോക്കിക്കോളൂ. ഇനി മുതല്‍ നമ്മുടെ സ്വന്തം ഭാഷയില്‍ തന്നെയാവട്ടെ, പരസ്പരം മെയില്‍ അയക്കുന്നത്…………………..