ഇ-ഡിസ്ട്രിക്റ്റ്: വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം?

e-district

സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ സംരംഭമാണ് ഇ-ഡിസ്ട്രിക്റ്റ്. ഇതിനായി തയാറാക്കിയ പ്രത്യേക പോർട്ടൽ വഴി  തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകുന്ന ഇരുപത്തഞ്ചിൽ പരം സർട്ടിഫിക്കറ്റുകൾക്ക് ആർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ്  എന്നിവയെല്ലാം ഇതിൽ പെടും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ആരും അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ സമാന സേവനങ്ങൾ നൽകുന്ന മറ്റ് കേന്ദ്രങ്ങളിലോ കാത്തുകെട്ടി നിൽക്കണ്ട എന്നർത്ഥം.

കേരളം, തമിഴ്‌നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഇ-ഡിസ്ട്രിക്റ്റ്  ലഭ്യമാണ്. ഇ-ഡിസ്ട്രിക്റ്റ് വഴി സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അപേക്ഷിക്കുന്നതെങ്ങനെയാണെന്ന് നോക്കാം.

Steps to Request for Certificates via e-district Kerala

ഇ-ഡിസ്ട്രിക്റ്റ് കേരള വഴി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ടി താഴെ പറയുന്നത് പോലെ ചെയ്യുക.

1. https://edistrict.kerala.gov.in/ എന്ന വെബ്‌സൈറ്റ്  നിങ്ങളുടെ കമ്പ്യൂട്ടർ ബ്രൗസറിൽ ഓപ്പൺ ചെയ്യുക. വലതു വശം നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാനുള്ള ഓപ്‌ഷൻ കാണാം. നിങ്ങൾ ആദ്യമായാണ് വെബ്‌സൈറ്റ് സന്ദർശിക്കുന്നതെങ്കിൽ ‘New Portal User Creation’ എന്ന ഓപ്‌ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത്.

e-district

തുടർന്ന് വരുന്ന ഫോമിൽ നിങ്ങളുടെ ഇമെയിൽ, പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ കൊടുത്ത് രജിസ്റ്റർ ചെയ്യണം.

ആധാറും ഇമെയിലും വിജയകരമായി കൺഫോം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മുകളിൽ കാണുന്ന ഫോം വഴി പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്.

2. സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അപേക്ഷ കൊടുക്കുന്നതിനു മുമ്പായി നിങ്ങൾ ആരുടെ പേരിലാണോ അപേക്ഷ കൊടുക്കുന്നത്, ആ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇങ്ങനെ ഒന്നിലധികം വ്യക്തികളുടെ പേരിൽ അപേക്ഷ കൊടുക്കാവുന്നതാണ്.

ഡാഷ്‌ബോർഡിൻ്റെ ഇടതുവശം മുകളിലായി കാണുന്ന ‘One Time Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി ‘Applicant Registration’ ആണ് സെലക്റ്റ് ചെയ്യേണ്ടത്. അപ്പോൾ താഴെ കാണുന്ന ഫോം ലഭിക്കും.

edistrict kerala

ഇവിടെ അപേക്ഷകൻ്റെ വിശദ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. ചുവപ്പ് സ്റ്റാർ മാർക്കോടു (*) കൂടിയ ഫീൽഡ്സ് നിർബന്ധമായും പൂരിപ്പിക്കണം. ഫോം സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അപേക്ഷകൻ്റെ രജിസ്റ്റർ നമ്പർ കാണിക്കും. തുടർന്ന് ‘Apply For A Certficate’ എന്ന് ഇടതുവശം കാണുന്ന മെനുവിൽ ക്ലിക്ക് ചെയ്യണം.

‘Get Started’ ബട്ടണിൽ ക്ലിക്ക് ചെയ്ത് കഴിയുമ്പോൾ ഇനി കാണുന്നത് പോലെയുള്ള ഫോം ലഭിക്കും,

E-district kerala application

ആദ്യം കാണുന്ന ഡ്രോപ്പ്-ഡൌൺ ബോക്സിൽ നിന്ന് അപേക്ഷകൻ്റെ പേര് ആദ്യമേ സെലക്റ്റ് ചെയ്യുക. രണ്ടാമത്തെ ബോക്സിൽ നിന്ന് സർട്ടിഫിക്കറ്റ് ടൈപ്പ് തിരഞ്ഞെടുക്കുക. തുടർന്നുള്ള ബോക്സിൽ ഏതാവശ്യത്തിനാണ് സർട്ടിഫിക്കറ്റ് വേണ്ടതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിനാണോ അതോ പുറത്തുള്ള ആവശ്യത്തിനാണോ എന്നാണ് സ്പഷ്ടമാക്കേണ്ടത്.

താഴെ കാണുന്ന ഫോമിൽ സർട്ടിഫിക്കറ്റിന്‌ ആവശ്യമായ വിവരങ്ങൾ നൽകുക. ഫോം സബ്മിറ്റ് മുമ്പായി നിങ്ങളുടെ മൊബൈലിലേക്ക് ഒരു നാലക്ക OTP വരും. അത് കൊടുത്തു കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ സാധിക്കൂ.

3. ഇനി സർട്ടിഫിക്കറ്റിന്‌ വേണ്ട ഡോക്യുമെൻറ്സ് അപ്പ്ലോഡ് ചെയ്യണം. ബന്ധപ്പെട്ട രേഖകൾ അഡോബ് സ്കാൻ, മൈക്രോസോഫ്റ്റ് ലെൻസ് തുടങ്ങിയ ഫ്രീ സ്മാർട്ട്ഫോൺ ആപ്പ്ളിക്കേഷനുകൾ വഴി സ്കാൻ ചെയ്ത് കമ്പ്യൂട്ടർ വഴി അപ്പ്ലോഡ് ചെയ്യാവുന്നതാണ്. പിഡിഎഫ് ആയിട്ടാണ് ഫയൽ അപ്പ്ലോഡ് ചെയ്യേണ്ടത്.

രേഖകൾ സേവ് ചെയ്ത് കഴിഞ്ഞാൽ അവസാന ഘട്ടമായ പേയ്‌മെൻറിലേക്ക്  കടക്കാം. ഓരോ സർട്ടിഫിക്കറ്റിനും വേണ്ടി പതിനഞ്ചു രൂപ വീതമാണ് അടയ്‌ക്കേണ്ടത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിങ്  വഴിയോ പണമടക്കാം.

ഇടപാട് വിജയകരമായി നടന്നാൽ നിങ്ങളുടെ അപേക്ഷ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലേക്ക് അയക്കും. അതിൻ്റെ തെളിവായി ഒരു അപേക്ഷ നമ്പർ കാണിക്കും. അത് നോട്ട് ചെയ്യുക. പിന്നീട് നിങ്ങളുടെ പഞ്ചായത്തോ കോർപ്പറേഷനോ നൽകുന്ന സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ ഈ നമ്പർ വേണം.

4. ഏതാനും മണിക്കൂറുകൾക്ക് ശേഷം https://edistrict.kerala.gov.in/openSearch.do എന്ന പേജ് ഓപ്പൺ ചെയ്ത് മേൽപ്പറഞ്ഞ ആപ്പ്ളിക്കേഷൻ നമ്പർ കൊടുത്താൽ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. ‘Approved ‘ എന്നാണ് കാണിക്കുന്നതെങ്കിൽ അപ്പോൾ തന്നെ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

Read മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍

Leave a Comment

Your email address will not be published. Required fields are marked *