മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍

മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍ 1

   മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദനയാണ് അതിന്‍റെ ബാറ്ററി ലൈഫ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആന്‍ഡ്രോയ്ഡ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയെയാണെങ്കിലും നമ്മുടെ സാദാ മൊബൈലും അതില്‍ നിന്നു മുക്തമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈലിന്‍റെ ബാറ്ററി ലൈഫ് കൂട്ടാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. എല്ലായ്പ്പോഴും ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യുക

ഇടക്കിടെ ചാര്‍ജ് ചെയ്താല്‍ ബാറ്ററി പെട്ടെന്ന് കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലായ്പ്പോഴും ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യുക.

2. ചാര്‍ജിങ് പൂര്‍ത്തിയായാലുടനെ അണ്‍പ്ലഗ് ചെയ്യുക

ചാര്‍ജിങ് കഴിഞ്ഞാലും ചിലര്‍ പവര്‍ സ്വിച്ച് ഓഫ് ചെയ്യാറില്ല. പക്ഷേ അത് ബാറ്ററി ലൈഫിനെ ബാധിക്കും. അതിനാല്‍ ചാര്‍ജിങ് കഴിഞ്ഞാലുടനെ മൊബൈല്‍ അണ്‍പ്ലഗ് ചെയ്യുക.

3. സ്ക്രീന്‍ ബ്രൈറ്റ്നെസ്സ് കുറക്കുക

ബ്രൈറ്റ്നെസ്സ് കൂടും തോറും മൊബൈലിന് കൂടുതല്‍ ചാര്‍ജിങ് ആവശ്യമായി വരും. അതിനാല്‍ ബ്രൈറ്റ്നെസ്സ് ആവശ്യത്തിന് മാത്രം സെറ്റ് ചെയ്യുക. മൊബൈലിന്‍റെ ഡിസ്പ്ലേ സെറ്റിങ്സിലാണ് (Settings – Display) ബ്രൈറ്റ്നെസ്സ് കൂട്ടാനും കുറക്കാനുമുള്ള ഓപ്ഷന്‍ ഉള്ളത്.

4. ആനിമേഷന്‍ / സ്ക്രീന്‍സേവര്‍ ഉപയോഗിക്കാതിരിക്കുക

പലരും മൊബൈലില്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ ആനിമേറ്റഡ് വാള്‍പേപ്പര്‍ സെറ്റ് ചെയ്യാറുണ്ട്. പക്ഷേ അത് ബാറ്ററി ലൈഫ് കുറക്കും. കഴിയുന്നതും ബ്ലാക്ക് തീംസ് അല്ലെങ്കില്‍ ബ്ലാക്ക് ബാക്ക്ഗ്രൌണ്ട്സ് ഫോണില്‍ ഉപയോഗിക്കുക. കാരണം കറുപ്പ് നിറം ഏറ്റവും കുറഞ്ഞ ബാറ്ററി ചാര്‍ജിങ് ആവും ഉപയോഗിക്കുക.

5. സ്ക്രീന്‍ ടൈം ഔട്ട് കുറച്ചിടുക

സ്ക്രീന്‍ ഡിസ്പ്ലേ തനിയെ ഓഫാകുന്ന സമയത്തെയാണ് ടൈം ഔട്ട് എന്നു പറയുന്നത്. അത് കുറച്ചിട്ടാല്‍ (15 സെക്കണ്ട്-25 സെക്കണ്ട്) ബാറ്ററി ലൈഫ് കൂടുതല്‍ നീണ്ടു നില്ക്കും.

6. വൈബ്രേഷന്‍ കുറച്ചു മാത്രം ഉപയോഗിക്കുക

ചിലര്‍ മൊബൈലുകളില്‍ എന്തിനും ഏതിനും വൈബ്രേഷന്‍ ഇടാറുണ്ട്. ഗെയിംസ്, റിങ്ങ് ടോണ്‍സ്, എസ്‌എം‌എസ്, അലാറം, മറ്റ് മുന്നറിയിപ്പുകള്‍ എന്നിങ്ങനെ. പക്ഷേ അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണ് ഫോണിന് നല്ലത്.

7. ഒരു സമയം ഒരു ആപ്പ്ളിക്കേഷന്‍ മാത്രം ഉപയോഗിക്കുക

ഒരു സമയം ഒരു ആപ്പ്ളിക്കേഷന്‍ മാത്രം ഉപയോഗിക്കുക. മിനിമൈസ് ചെയ്തിടുന്ന ഗെയിംസ് അല്ലെങ്കില്‍ ആപ്പ്ളിക്കേഷന്‍സ് ചാര്‍ജിങ് കുറക്കും. ഫോണ്‍ സ്ലോ ആകുകയും ചെയ്യും.

8. ആവശ്യമുള്ള ആപ്പ്ളിക്കേഷന്‍സ് മാത്രം ഫോണില്‍ സൂക്ഷിക്കുക

ഫോണ്‍ മെമ്മറി കൂടുതലുള്ളത് കൊണ്ട് പലരും ആവശ്യമുള്ളതും ഇല്ലാത്തതുമായ ആപ്പ്ളിക്കേഷന്‍സ് / ഗെയിംസ് ഫോണില്‍ സൂക്ഷിക്കാറുണ്ട്. പക്ഷേ അത് ബാറ്ററിയെ ദോഷകരമായി ബാധിക്കും. ആവശ്യമുള്ളവ മാത്രം സൂക്ഷിച്ച് ബാക്കി ഡിലേറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണിന്‍റെ സെറ്റിങ്സ് ചെക്ക് ചെയ്താല്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നവയും അല്ലാത്തവയും തിരിച്ചറിയാം. ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നവ മാറ്റി സമാനമായതും എന്നാല്‍ ബാറ്ററി കുറച്ചുമാത്രം ഉപയോഗിക്കുന്നതുമായ പ്രോഗ്രാമുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

9. വൈഫൈബ്ലൂ ടൂത്ത്-3ജി– 2ജി ജി‌പി‌എസ് എന്നിവ ഉപയോഗശേഷം ഓഫ് ചെയ്യുക

ഒരുപാട് ബാറ്ററി ചാര്‍ജിങ് ആവശ്യമുള്ളവയാണ് ഈ സേവനങ്ങള്‍. അതിനാല്‍ ഉപയോഗശേഷം ഇവ ഓഫ് ചെയ്യുക.

10. നോട്ടിഫിക്കേഷന്‍സ് ഓഫ് ചെയ്യുക

സ്മാര്‍ട്ട് ഫോണുകളിലെ മുഖ്യ സവിശേഷതയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍സ്. അത് ഓഫ് ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസ്സിന് നല്ലത്. അല്ലാത്ത പക്ഷം മുന്നറിയിപ്പ് വരുന്ന സമയ പരിധി കൂട്ടുക.

11. കഴിയുന്നതും പരസ്യങ്ങളില്ലാത്ത ആപ്പ്ളിക്കേഷന്‍സ് ഡൌണ്‍ലോഡ് ചെയ്യുക

സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്പ്ളിക്കേഷനുകളില്‍ മിക്കതിലും അതിന്‍റെ കൂടെ പരസ്യങ്ങളുമുണ്ടാവും. പ്രാദേശിക പരസ്യങ്ങള്‍ കാണിക്കാന്‍ നമ്മുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സെര്‍വറുകളിലേക്ക് അവ അപ് ലോഡ് ചെയ്യുകയും ചെയ്യും. ഇതെല്ലാം ഫോണിന്‍റെ ബാറ്ററി ലൈഫ് കുറയാന്‍ കാരണമാകും. അതിനാല്‍ കഴിയുന്നതും പരസ്യ വിമുക്തമായ ആപ്പ്ളിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുക.

12. കവറേജ് കുറഞ്ഞ സ്ഥലങ്ങളില്‍ എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കുക

നെറ്റ് വര്‍ക്ക് കവറേജ് കുറഞ്ഞ സ്ഥലങ്ങളില്‍ ഫോണ്‍ കൂടുതല്‍ ചാര്‍ജിങ് ഉപയോഗിക്കുന്നതാണ്. അതിനാല്‍ അത്തരം സ്ഥലങ്ങളില്‍ എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കുന്നതാണ് ഉത്തമം.

13. വീട്ടിലും ഓഫീസിലും ഫോണ്‍ ജനലിന് സമീപം വെയ്ക്കുക

മൊബൈല്‍ ഫോണുകള്‍ എല്ലായ്പ്പോഴും സെര്‍വീസ് പ്രൊവൈഡറുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഷെല്‍ഫിലോ പോക്കറ്റിലോ മൊബൈല്‍ വെച്ചാല്‍ കവറേജ് കുറവായത് കൊണ്ട് ബാറ്ററി ചാര്‍ജ് കൂടുതല്‍ ഉപയോഗിക്കും. എന്നാല്‍ ജനലിന് സമീപം വെച്ചാല്‍ അവിടെ നല്ല റേഞ്ച് കിട്ടുന്നത് കൊണ്ട് ചാര്‍ജിങ് കുറച്ച് മതിയാകുന്നതാണ്. ഫോണ്‍ വിളിക്കുന്നതിന് മുമ്പായി അതില്‍ മൂന്നോ നാലോ സിഗ്നല്‍ ബാറെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

14. ഫോണ്‍ താരതമ്യേന തണുത്ത പ്രതലത്തില്‍ സൂക്ഷിക്കുക

ഫോണ്‍ താരതമ്യേന തണുത്ത പ്രതലത്തിലാണ് സൂക്ഷിക്കേണ്ടത്. ചൂടുള്ള പ്രതലങ്ങളില്‍ വെച്ചാല്‍ അത് ഫോണിന്‍റെ പ്രകടനത്തെ ബാധിക്കും. ടി‌.വി, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സമീപം മൊബൈല്‍ വെക്കരുത്.

15. സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പകരം കഴിയുന്നതും ഹെഡ് ഫോണ്‍ ഉപയോഗിക്കുക.

16. ദീര്‍ഘ നേരം ഗെയിംസ് കളിക്കരുത്. ഏറെ നേരം വീഡിയോ കാണുകയുമരുത്.

17. ഫോണിലെ പവര്‍ സേവിങ് മോഡ് ആക്റ്റിവേറ്റ് ചെയ്യുക.

18. ചാര്‍ജിങ് 50% എങ്കിലും തീര്‍ന്നതിന് ശേഷം മാത്രം വീണ്ടും ചാര്‍ജ് ചെയ്യുക. ഇടക്കിടെ ചാര്‍ജിങ് മുറിയുന്ന സാഹചര്യം ഒഴിവാക്കുക.

19. സോഫ്ട് വെയറുകള്‍ ഇടക്കിടെ അപ്ഡേറ്റ് ചെയ്യുക. കാലാവധി കഴിഞ്ഞ സോഫ്ട് വെയറുകള്‍ എല്ലായ്പ്പോഴും ചാര്‍ജിങ് കൂടുതല്‍ ഉപയോഗിക്കുന്നതാണ്.

20. ഫോണ്‍ വാങ്ങുന്നതിന് മുമ്പായി അതിന്‍റെ സ്റ്റാന്‍റ് ബൈ ടൈമും ടാക്ക് ടൈമും ഉറപ്പ് വരുത്തുക. നിര്‍മാതാക്കളും കടക്കാരും നല്‍കുന്ന ഉറപ്പുകള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റില്ല. അതിനാല്‍ പ്രസ്തുത ഫോണിനെ സംബന്ധിച്ച് വിവിധ വെബ് സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന വിദഗ്ദരുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങള്‍ കൂടി പരിശോധിയ്ക്കുക.

2 thoughts on “മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍”

  1. Apple’s iPhone and LCD Panels-Using a black background won’t save you any battery life. No matter what color a pixel is – whether it’s dark black or blinding white – there’s a backlight at the back of your screen and it’s constantly outputting light. The black pixels block more of the backlight, but it’s still behind the black pixel, using power.

    However, this doesn’t apply if you’re using a mobile device with an AMOLED (also known as Super AMOLED or OLED) display. OLED screens don’t have a solid backlight. Each pixel on an OLED screen is an “organic light emitting diode” that produces its own light. When the pixel is black, it isn’t producing any light. When the pixel is white, it’s producing light.

Leave a Comment

Your email address will not be published. Required fields are marked *