ബോയ്ഫ്രണ്ട് ട്രാക്കര്‍ : പങ്കാളിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇതാ ഒരു പുതിയ വഴി

ബോയ്ഫ്രണ്ട് ട്രാക്കര്‍ : പങ്കാളിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇതാ ഒരു പുതിയ വഴി 1

     പങ്കാളി നിങ്ങളെ ചതിക്കുന്നു എന്ന സംശയം നിങ്ങള്‍ക്കുണ്ടോ ? അയാളെ/അവളെ രഹസ്യമായി നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു പോര്‍ച്ചുഗീസ് കമ്പനി സ്മാര്‍ട്ട് ഫോണ്‍ ആപ്പ്ളിക്കേഷന്‍ തന്നെ പുറത്തിറക്കിയിരിക്കുന്നു.

ബോയ്ഫ്രണ്ട് ട്രാക്കര്‍ എന്ന ഈ ആപ്പ്ളിക്കേഷന്‍ പങ്കാളിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അത് ഒരു ഡിറ്റക്ടീവിനെ പോലെ പ്രവര്‍ത്തിച്ചു തുടങ്ങും. മൊബൈലിന്‍റെ ലൊക്കേഷന്‍ വിവരങ്ങള്‍ രണ്ടാമനെ കൂടെക്കൂടെ അറിയിക്കുന്ന ബോയ്ഫ്രണ്ട് ട്രാക്കര്‍ അതില്‍ വരുന്നതും അയക്കുന്നതുമായ സന്ദേശങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി കൂടി ഉടമസ്ഥനറിയാതെ ഭര്‍ത്താവ്/ഭാര്യക്ക് അയച്ചുകൊടുക്കും. ഉടമസ്ഥന്‍റെ വിവരങ്ങള്‍ ചോര്‍ത്താനായി അയാള്‍ പോലുമറിയാതെ ഈ ആപ്പ്ളിക്കേഷന്‍ സൈലന്‍റ് മോഡില്‍ പങ്കാളിയെ വിളിക്കുകയും ഓഫീസില്‍/വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്യും.

ഇനി ഫോണ്‍ ഓഫ് ചെയ്തിടാം എന്നുവച്ചാല്‍ അതും രക്ഷയില്ല. ഓഫ് ചെയ്യുന്ന അല്ലെങ്കില്‍ ഓണ്‍ ചെയ്യുന്ന സമയം, എയര്‍പ്ലെയിന്‍ മോഡില്‍ ഇട്ടാല്‍ ആ സമയം എന്നിവ ശേഖരിച്ച് ബോയ്ഫ്രണ്ട് ട്രാക്കര്‍ പങ്കാളിയെ യഥാസമയം അറിയിക്കും. മാത്യൂസ് ഗിരിജോ എന്ന 24കാരനാണ് ഈ ആപ്പ്ളിക്കേഷന്‍ വികസിപ്പിച്ചത്. അഞ്ചു ലക്ഷത്തില്‍പരം ആളുകളാണ് പുറത്തുവന്ന രണ്ടു മാസത്തിനുള്ളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‍ ഇത് ഡൌണ്‍ലോഡ് ചെയ്തത്. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു ഗൂഗിള്‍ പിന്നീട് ഈ പ്രോഗ്രാം സ്റ്റോറില്‍ നിന്ന്‍ നീക്കം ചെയ്തെങ്കിലും കമ്പനിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്ന്‍ ഇത് ഇപ്പൊഴും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഫ്രീ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ആപ്പ്ളിക്കേഷന്‍റെ ഐക്കണ്‍ മൊബൈലില്‍ കാണിക്കും. ഇത് മറയ്ക്കണമെങ്കില്‍ മാസം $2 മുടക്കി പ്രീമിയം വേര്‍ഷന്‍ വാങ്ങണം. 

Leave a Comment

Your email address will not be published. Required fields are marked *