നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടോ ?
ഹ ഹ ഹ എന്ത് ചോദ്യം അല്ലെ ? മിക്കവര്‍ക്കും ഉണ്ടാകും, അറിയാം.
അതില്‍ ആരെന്നു പോലും അറിയാത്ത, നൂറു കണക്കിന് ഫ്രണ്ട്സ് നിങ്ങള്‍ക്കുണ്ടോ ?
എങ്കില്‍ സൂക്ഷിക്കുക, നിങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.
പക്ഷേ അതു തടയാനുള്ള വഴി ഫേസ്ബുക്ക് തന്നെ പറയുന്നുണ്ട്. നിങ്ങളില്‍ പലര്‍ക്കും അത് അറിയാമായിരിക്കും. എന്നാലും ഒന്ന് കൂടി പറയാം.
ആദ്യം ഫോട്ടോ ആല്‍ബം തുറന്ന്, വലത്ത് മുകളില്‍ കാണുന്ന എഡിറ്റ് ബട്ടന് ക്ലിക്ക് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന പോലത്തെ വിന്‍ഡോ ഒപെണാകും.
Custom ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കുറെ ഓപ്ഷന്‍സ് കാണിക്കും. താഴെ കാണുന്ന Custom ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന ബോക്സില്‍, Share This With എന്ന ഓപ്ഷന് താഴെ, ആരൊക്കെയാണോ ഈ ആല്‍ബം കാണേണ്ടത് അവരുടെ പേര് ടൈപ്പ് ചെയ്യുക. ആ ആള്‍ക്കാര്‍ക്ക് മാത്രമേ ഈ ആല്‍ബത്തിലെ ഫോട്ടോകള്‍ കാണാന്‍ സാധിക്കൂ. ഇനി അതല്ല, ഒരു പാട് പേര്‍ക്ക് ഷെയര്‍ ചെയ്യണം എങ്കില്‍, താഴെയുള്ള Dont Share This With എന്നതിന്റെ താഴെയുള്ള ബോക്സില്‍, ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവരുടെ പേര് ടൈപ്പ് ചെയ്താല്‍ മതി. അപ്പോള്‍, ആ പേരുകാര്‍ ഒഴിച്ചുള്ളവര്‍ക്ക് ആല്‍ബം കാണാവുന്നതാണ്.
അവസാനം സെറ്റിംഗ്സ് എല്ലാം സേവ് ചെയ്തു മുകളില്‍ കാണുന്ന DONE ക്ലിക്ക് ചെയ്താല്‍ മതി.
ഓര്‍ക്കുക ! ഇങ്ങനെ ചെയ്യുമ്പോള്‍ ഫോട്ടോയില്‍ ആരെയും ടാഗ് ചെയ്യരുത്. അങ്ങനെ ചെയ്താല്‍, അവരുടെ പേജിലും ആ ഫോട്ടോ ഷെയര്‍ ചെയ്യപ്പെടും. അപ്പോള്‍ അത് എല്ലാവര്ക്കും കാണാന്‍ സാധിക്കുന്നതാണ്.
വളരെ ഉപകാര പ്രധമായ നിർദ്ധേശം