എസ്.എം.എസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

എസ്.എം.എസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം 1

ഇനി മുതല്‍ ടിക്കറ്റ് എടുക്കാന്‍ റെയില്‍വെ സ്റ്റേഷനിലെ നീണ്ട ക്യൂവില്‍ നിന്നു വിഷമിക്കണ്ട. സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വെബ്സൈറ്റിനെയും ഇന്‍റര്‍നെറ്റിനെയുമൊന്നും പഴിക്കുകയും വേണ്ട.ഒരു എസ്.എം.എസ് മാത്രം അയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈലില്‍ നിന്ന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐ.ആര്‍.സി.ടി.സി ഏര്‍പ്പെടുത്തിയ സംവിധാനം നിലവില്‍ വന്നു.

സേവനം ഉപയോഗിക്കാനായി ഒരാള്‍ ആദ്യം തന്‍റെ മൊബൈല്‍ നമ്പര്‍ ഐ.ആര്‍.സി.ടി.സി യിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് നല്‍കുന്ന എം.എം.ഐ.ഡി (മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ ) ഒ.ടി.പി (വണ്‍ ടൈം പാസ് വേഡ്) എന്നിവ ഉപയോഗിച്ചാണ് ടിക്കറ്റിനുള്ള പണമടക്കേണ്ടത്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ട്രെയിന്‍ നമ്പര്‍ ,പോകേണ്ട സ്ഥലം, ദിവസം, ക്ലാസ്, യാത്രികന്‍റെ പേര്, വയസ്, ലിംഗം എന്ന ക്രമത്തില്‍ 139 അല്ലെങ്കില്‍ 5676714 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. ഏതാനും നിമിഷങ്ങള്‍ക്കകം ട്രാന്‍സാക്ഷന്‍ ഐ.ഡി മറുപടി സന്ദേശമായി ലഭിക്കും. ടിക്കറ്റിന്‍റെ പണമടക്കാനായി PAY ട്രാന്‍സാക്ഷന്‍ ഐ.ഡി ,എം.എം.ഐ.ഡി പാസ് വേഡ് എന്ന വിധത്തില്‍ വീണ്ടും എസ്.എം.എസ് അയക്കുക. ഉടനെ സ്ഥിരീകരണ സന്ദേശം ലഭിക്കും. ഇത് കാണിച്ചാല്‍ ട്രെയിനില്‍ യാത്ര ചെയ്യാം. ടിക്കറ്റിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കേണ്ട ആവശ്യമില്ല.

ഒരു എസ്.എം.എസിന് 3 രൂപയാണ് ചാര്‍ജ്. 5000 വരെയുള്ള ടിക്കറ്റിന് 5 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 10 രൂപയും ഐ.ആര്‍ സി.ടി.സി കമ്മീഷന്‍ ഈടാക്കും.

യു.എസ്.എസ്.ഡി മെനു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി നിശ്ചിത നമ്പര്‍ ഡയല്‍ ചെയ്യണം. തുടര്‍ന്നു വരുന്ന മെനുവില്‍ നിന്ന്‍ ട്രെയിന്‍ നമ്പര്‍, തീയതി എന്നിവ കൊടുത്ത് ടിക്കറ്റ് റിസര്‍വ് ചെയ്യാം. എം.പിന്‍ ഉപയോഗിച്ച് മൊബൈല്‍ വാലറ്റില്‍ നിന്നാണ് ഇതിനുള്ള പണമടക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

 

Leave a Comment

Your email address will not be published. Required fields are marked *