നിങ്ങളുടെ മൊബൈലില്‍ തന്നെ റീച്ചാര്‍ജ് ചെയ്യാം, എയര്‍/ട്രെയിന്‍ ടിക്കറ്റ് എടുക്കാം

state_bank_of_india_jaffna_branch

മൊബൈല്‍ ബാങ്കിങ് സേവനം വഴി, സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്   ഒരു പാട് നല്ല സേവനങ്ങള്‍  നല്‍കുന്നുണ്ട്. അത് ഈ  ലേഖനം വായിക്കുന്ന പലര്‍ക്കും  അറിയാം എന്നു കരുതുന്നു. എങ്കിലും   അറിയാത്തവര്‍ക്കായി  ആ സേവനങ്ങള്‍ ഒന്നു പരിശോധിക്കാം.

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്‌ അക്കൗണ്ട്‌ ഹോള്‍ഡേര്‍സിന് സ്വന്തം മൊബൈലില്‍ കൂടി തന്നെ  തങ്ങളുടെ അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാം, മിനി സ്റ്റേറ്റ്മെന്‍റ് എടുക്കാം.മൊബൈലും ഡി.ടി.എച്ചും വരെ മൊബൈലില്‍ കൂടി റീച്ചാര്‍ജ്  ചെയ്യാവുന്നതാണ്. ഇതിനായി ഇടപാടുകാര്‍ ആദ്യം മൊബൈല്‍ ബാങ്കിങ്ങിന് രജിസ്റ്റര്‍ ചെയ്യണം. നമ്മള്‍ ഇടപാട് നടത്തുന്ന തുക, അതായത് മൊബൈല്‍ അല്ലെങ്കില്‍ ഡി.ടി.എച്ച് റീചാര്‍ജ്ജ് ചെയ്യുന്ന തുക, അക്കൌണ്ടില്‍ നിന്നു കുറയ്ക്കുന്നതാണ്. ഇതല്ലാതെ  ബാങ്ക് ഈ സേവനത്തിന്  ഒരു ഫീസും  ഈടാക്കുന്നില്ല.

എയര്‍/ട്രെയിന്‍/ബസ്/ സിനിമ ടിക്കറ്റുകള്‍ വരെ ഇങ്ങനെ നിങ്ങളുടെ മൊബൈലില്‍ നിന്നു തന്നെ ബുക്ക് ചെയ്യാവുന്നതാണ്.ഒരു   അക്കൌണ്ടില്‍ നിന്നു മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാനും ഈ സേവനം  പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഒരു എസ്എം.എസ് വഴിയോ, മൊബൈലിലേക്ക് ഡൌണ്‍ലോഡ് ചെയ്യുന്ന ഫ്രീഡം സോഫ്ട് വെയര്‍ മുഖേനയോ, അല്ലെങ്കില്‍ USSD പോര്‍ട്ടല്‍ മുഖേനയോ നമുക്ക് ഈ സേവനം ഉപയോഗിക്കാം. ഇപ്രകാരം മൊബൈല്‍ റീ ചാര്‍ജ് ചെയ്യുമ്പോള്‍, സാധാരണ റീ ചാര്‍ജ് ചെയ്യുമ്പോള്‍ ( ഓഫര്‍ ഇല്ലാത്ത സമയത്ത് ) ലഭിക്കുന്നതിനെക്കാള്‍  കൂടുതല്‍ ടോക്ക് ടൈമും ലഭിക്കുന്നതാണ്.ഡീലര്‍ക്കുള്ള  കമ്മീഷന്‍  നമ്മള്‍ കൊടുക്കുന്ന പൈസയില്‍ നിന്നും കുറയ്ക്കാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
മൊബൈല്‍ ബാങ്കിങ് ആക്ടിവേറ്റ് ചെയ്യുന്ന വിധം 

മൊബൈല്‍ ബാങ്കിംഗ് ആക്ട്ടിവേറ്റ് ചെയ്യുന്നതിനായി,  ഉപഭോക്താക്കള്‍ ആദ്യം MBSREG എന്ന കീ വേര്‍ഡ്‌, ബാങ്കില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന്,  9223440000 അല്ലെങ്കില്‍ 567676 എന്ന നമ്പരിലേക്ക്  SMS ചെയ്യണം. ആദ്യം പറഞ്ഞ നമ്പരിലേക്കാണ് അയക്കുന്നതെങ്കില്‍ എസ് എം എസ്സിന് എസ് ടി ഡി ചാര്‍ജും, രണ്ടാമത്തെ നമ്പലേക്കുള്ളതിനു പ്രീമിയം ചാര്‍ജും (3 /-) ഈടാക്കുന്നതാണ്.

ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ യുസര്‍ ഐ ഡി യും പാസ്‌വേര്‍ഡും മറുപടിയായി ലഭിക്കും. ഉടന്‍ തന്നെ പാസ്‌വേര്‍ഡ് മാറ്റുക. പാസ്വേര്‍ഡ് മാറ്റാനുള്ള മെസേജ്  ഫോര്‍മാറ്റ്‌ ഇതാണ് : SMPIN ID OLDPIN NEWPIN .ഈ രീതിയില്‍ നേരത്തെ സൂചിപ്പിച്ച  നമ്പരിലേക്ക് മെസ്സേജ് അയക്കുക. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കും. അതിനു ശേഷം , സ്റ്റേറ്റ് ബാങ്കിന്‍റെ   എടിഎമ്മില്‍ കയറി, കാര്‍ഡ് INSERT ചെയ്യുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്ന് മൊബൈല്‍ ബാങ്കിംഗ് റെജിസ്ട്രേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ തന്നെ ഈ സേവനം ആക്ടിവേറ്റ് ആകുന്നതാണ്. 24 മണിക്കൂറും ഈ സേവനം ഉപയോഗിക്കാം. യാത്രകളിലും മറ്റും ആയിരിക്കുമ്പോഴാണ് മൊബൈല്‍ ബാങ്കിങ് സേവനം ഏറ്റവും അധികം   പ്രയോജനപ്പെടുക.

യൂട്ടിലിറ്റി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അടയ്ക്കുന്നതിനും ഷോപ്പിംഗ്‌ നടത്തുന്നതിനും WAP പോര്‍ട്ടല്‍ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്

എന്തെങ്കിലും കാരണവശാല്‍ അക്കൌണ്ടില്‍ നിന്നു പണം കുറയുകയും, എന്നാല്‍ സേവനം ലഭിക്കാതിരിക്കുകയും ചെയ്താല്‍  sms  ആയി ലഭിക്കുന്ന ട്രാന്‍സാക്ഷന്‍ ഐഡി സഹിതം ബ്രാഞ്ചുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് പരാതി  രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുക.

മറ്റ് കീ വേര്‍ഡുകള്‍ 

മിനി സ്റ്റേറ്റ്മെന്‍റ് എടുക്കാനുള്ള കീ വേര്‍ഡ്‌ : SMIN ID PASSWORD

മൊബൈല്‍ റീ ചാര്‍ജ് ചെയ്യാനുള്ളത് : STOPUP ID PASSWORD TELECOM OPERATOR MOBILENO AMOUNT

ഡി.ടി.എച്ച് റീ ചാര്‍ജ് ചെയ്യാനുള്ളത് : SDTH/ ID/ PASSWORD/ SERVICE PROVIDER/ DTH SERIAL NUMBER/ AMOUNT

പാസ് വേര്‍ഡ് മറന്നുവെങ്കില്‍  :  SFPIN/ID

ഡീ രജിസ്റ്റര്‍ ചെയ്യുവാന്‍ :   SDEREG

    1. ഞാന്‍ ഇപ്പോള്‍ സൌധിയിലാണ് എനിക്ക് ഇത് ഉപയോഗിക്കാനുള്ള മാര്‍ഗം വല്ലതുമുന്ടെങ്ങില്‍ പറഞ്ഞുതരുമോ

      1. ഇത് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആദ്യം ബാങ്കില്‍ അപ്ഡേറ്റ് ചെയ്യണം. അതിനു ശേഷം ഏതെങ്കിലും സ്റ്റേറ്റ് ബാങ്ക് എ .ടി എമ്മില്‍ പോയാല്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഈ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ ഈ സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കൂ

Leave a Comment

Your email address will not be published.