അംബാസഡര്‍ – ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാര്‍

അംബാസഡര്‍ - ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാര്‍ 1

 

അംബാസഡര്‍ കാറിന്‍റെ കാലം കഴിഞ്ഞിട്ടില്ല. മാരുതി, ടാറ്റ, ഹുണ്ടായ്, ടൊയോട്ട തുടങ്ങിയ പുതുതലമുറ കാറുകളുടെ കുത്തൊഴുക്കില്‍ കിതച്ച അംബാസഡറിനെ ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാറായി ബി.ബി.സി തിരഞ്ഞെടുത്തു. ചാനലിലെ ടോപ് ഗിയര്‍ എന്ന പ്രശസ്തമായ ആട്ടോമോട്ടീവ് പരിപാടിയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വമ്പന്‍ കാറുകളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ അംബാസഡര്‍ വിജയിയായത്.

1948ലാണ് അംബാസഡര്‍ ആദ്യമായി നിരത്തുകളിലിറങ്ങിയത്. മികച്ച യാത്രാസുഖം പ്രദാനം ചെയ്യുന്നതിനൊപ്പം ദീര്‍ഘകാലം ഈടും നില്‍ക്കുന്നതാണ് അംബാസഡറിനെ ലോകത്തിലെ No.1 ടാക്സിയായി തിരഞ്ഞെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ബിബിസി പത്രക്കുറിപ്പില്‍ അറിയിച്ചു. ബ്രിട്ടന്‍, അമേരിക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക,മെക്സിക്കൊ, റഷ്യ എന്നീ രാജ്യങ്ങളിലെ വിവിധ കാറുകളെ പരിഗണിച്ചതിന് ശേഷമാണ് ചാനല്‍ ഇന്ത്യയുടെ പഴയ രാജകീയ വാഹനത്തെ ലോകത്തിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത്.

സികെ ബിര്‍ളയുടെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് 1948ല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പ്പര എന്ന സ്ഥലത്താണ് അംബാസഡറിന്‍റെ നിര്‍മ്മാണം ആദ്യമായി തുടങ്ങിയത്. താമസിയാതെ തന്നെ രാജകീയ യാത്രയുടെ പര്യായമായി അംബാസഡര്‍ മാറി. അക്കാലത്ത് അതില്‍ സഞ്ചരിക്കുന്നത് ആഢ്യത്വത്തിന്‍റെയും പ്രമാണിത്വത്തിന്‍റെയും ലക്ഷണമായാണ് ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ എണ്‍പതുകളില്‍ മാരുതിയുടെ വരവോടെ അംബാസഡറിന്‍റെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് വിവിധ ആഗോള കാര്‍ കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചതോടെ അംബാസഡറിന് ടാക്സി കാറായി ഒത്തുങ്ങേണ്ടി വന്നു. ഇന്ന്‍ പഴമയെ സ്നേഹിക്കുന്ന ചുരുക്കം ചില വീടുകളിലും സ്ഥാപനങ്ങളിലുമാണ് അംബാസഡര്‍ സ്വകാര്യ വാഹനമായി ഉപയോഗിക്കുന്നത്.

വില്‍പനയിലും തളര്‍ച്ച നേരിട്ട അംബാസഡര്‍ 2012-13 കാലയളവില്‍ വെറും 3390 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ജൂണ്‍ വരെയുള്ള മൂന്നുമാസ കാലയളവില്‍ 709 കാറുകള്‍ മാത്രം ചെലവായ കമ്പനി ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. പുതിയ നേട്ടം വിപണിയെ സ്വാധീനിക്കും എന്നു തന്നെയാണ് അംബാസഡര്‍ പ്രേമികളുടെ പ്രതീക്ഷ.

About The Author

    1. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി ബിജു ചേട്ടാ തുടര്‍ന്നും ഇത്തരം വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു

  1. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി ബിജു ചേട്ടാ തുടര്‍ന്നും ഇത്തരം വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *