കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും നടത്തുന്ന ശ്രമങ്ങള്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി മോഹത്തിന് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി. ചര്‍ച്ചകള്‍ക്കായി മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ഡല്‍ഹിയിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി പരമാവധി ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല. കോണ്‍ഗ്രസ്സിലെ പ്രതിസന്ധി മുതലെടുക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അതിന്റെ ഭാഗമായി തങ്ങളുടെ ചില ആവശ്യങ്ങളും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നു. ഉമ്മന്‍-ചെന്നിത്തല പോരില്‍ വലയുന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന് തങ്ങളുടെ ആവശ്യങ്ങള്‍ …