ലോക ചരിത്രത്തിലെ ദുരൂഹമായ വിമാന അപകടങ്ങള്‍
മലേഷ്യയില്‍ നിന്നും ചൈനയിലേക്കുള്ള യാത്രക്കിടെ ആറു ദിവസം മുമ്പ് കാണാതായ ബോയിങ് MH370 എന്ന വിമാനത്തെ കുറിച്ചുള്ള ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. വ്യാജ പാസ്പോര്ട്ടില് ചിലര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു എന്ന വാര്‍ത്തയാണ് തുടക്കത്തില്‍ എല്ലാവരെയും ആശങ്കപ്പെടുത്തിയത്. അവര്‍ ഒരുപക്ഷേ തീവ്രവാദികള്‍ ആയിരിക്കാമെന്നും ആകാശത്തു വച്ച് അവര്‍ ബോംബ് സ്ഫോടനം നടത്തിയിരിക്കാമെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ചൈന ഇടയ്ക്കു പറഞ്ഞെങ്കിലും അത് സത്യമെല്ലെന്ന് പിന്നീട് തെളിഞ്ഞു. വിമാനം കാണാതായ ശേഷവും മണിക്കൂറുകളോളം ചില …