നരേന്ദ്ര മോദി പറഞ്ഞതും പ്രവര്‍ത്തിച്ചതും
കള്ളപ്പണം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഴിമതി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നരേന്ദ്ര മോദി അഞ്ചു വര്‍ഷം മുമ്പ് അധികാരത്തില്‍ വന്നത്. ഇന്ത്യക്കാരുടെ വിദേശത്തെ കോടിക്കണക്കിനുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കുറ്റവാളികളെ അമര്‍ച്ച ചെയ്യുമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നുമൊക്കെയാണ് അന്ന് ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. നല്ല നാളുകള്‍ സ്വപ്നം കണ്ട് എല്ലാ വിഭാഗം ജനങ്ങളും മോദിയുടെ പിന്നില്‍ അണി നിരന്നപ്പോള്‍ ബിജെപിക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത വമ്പന്‍ ജയമാണ് സ്വന്തമായത്. ടു ജി സ്പെക്ട്രം, …