സ്കൂള്‍ ഡയറി
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസ്സില്‍ ഞാനായിരുന്നു സ്കൂള്‍ ഫസ്റ്റ്.ആ സമയങ്ങളിലൊക്കെ ഞാനും എന്റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം. ഞങ്ങളില്‍ ഒരാള്‍ ഒന്നാമനും മറ്റവന് രണ്ടാമനും എന്നതായിരുന്നു സ്കൂളിലെ സ്ഥിതി. എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല. എന്നാല്‍ എന്റെ സുഹൃത്ത് നേരെ …