Year: 2013

ചില്ലുക്കൂട്ടിലെ ദൈവം- കഥ

  എന്നെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ എല്ലാവരും എന്നെ കണ്ടിട്ടുണ്ട്. പലപ്പോഴും. മിക്കവരും എന്നെ വിളിക്കാറുമുണ്ട്. പക്ഷെ കൂടുതലും സങ്കടം വരുമ്പോഴാണെന്നു മാത്രം. എന്നിട്ടും മനസ്സിലായില്ലേ, ഞാന്‍ ആരാണെന്ന് ? ടൌണ്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് ബൈപ്പാസിലേക്കുള്ള റൂട്ടില്‍, വളവു തിരിയുമ്പോള്‍, വലതുവശം, സ്കൂളിനു തൊട്ടപ്പുറത്ത്, വലതു കൈ ഉയര്‍ത്തി………… അതെ. രൂപക്കൂടിനകത്തു നില്‍ക്കുന്ന യേശുക്രിസ്തുവിന്‍റെ പ്രതിമ………………………. അതെ, അത് ഞാനാണ്. എനിക്ക് എന്താണ് പറയാനുള്ളതെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത് ? പറയാം. പക്ഷെ ഒരുപാടുണ്ട്. കേള്‍ക്കാന്‍ നിങ്ങളില്‍ എത്ര …

ചില്ലുക്കൂട്ടിലെ ദൈവം- കഥ Read More »

ദൃശ്യം- മൂവി റിവ്യൂ

മോഹന്‍ലാലിന്‍റെ ഉജ്ജ്വലമായ തിരിച്ചുവരവ്. ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രത്തെ ഒറ്റ വാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന്‍ ലാലിന് മോചനം നല്‍കിയ സിനിമ നല്ലൊരു ക്രിസ്തുമസ് വിരുന്ന്‍ കൂടിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഇടുക്കിയിലെ രാജാക്കാട് സ്വദേശിയായ ജോര്‍ജ്ജ്കുട്ടി ഒരു പ്രാദേശിക കേബിള്‍ ഓപ്പറേറ്ററാണ്.നാലാം ക്ലാസ് വരെ മാത്രം പഠിച്ച അയാള്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കര്‍ഷകന്‍ കൂടിയാണ്. ഭാര്യ റാണിയും അഞ്ജു,അനു എന്നീ രണ്ടു പെണ്‍മക്കളും അടങ്ങിയതാണ് ജോര്‍ജ്ജ് കുട്ടിയുടെ ലോകം. ഒരു കടുത്ത …

ദൃശ്യം- മൂവി റിവ്യൂ Read More »

മക്കള്‍ അറിയാന്‍

  ഞാന്‍ ഇപ്പോള്‍ ഇതൊക്കെ പറയുന്നത് മക്കളെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്. ദയവായി അതില്‍ ആര്‍ക്കും ഒരു വിരോധവും തോന്നരുത്…………………….. വയസായ അച്ഛന്‍ വൃത്തിയായി ഭക്ഷണം കഴിക്കുന്നില്ലെന്നും എല്ലാം താഴെ കളയുകയാണെന്നും കഴിഞ്ഞ ദിവസം നിങ്ങള്‍ പറഞ്ഞല്ലോ (കുട്ടിക്കാലത്ത് നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. എല്ലാം ക്ഷമയോടെ നിങ്ങളെ പഠിപ്പിച്ചു തരുകയായിരുന്നു ഞങ്ങള്‍) ഞങ്ങള്‍ മര്യാദയ്ക്ക് വസ്ത്രം ധരിക്കുന്നില്ല എന്നാണല്ലോ നിങ്ങളുടെ മറ്റൊരു പരാതി. അതുകാരണം നാണം കെടുകയാണെന്ന് മോന്‍ ഇന്നലെയും പറഞ്ഞു (മുട്ടുകാലില്‍ ഇഴയുന്ന കാലത്ത് നിങ്ങളെ ഉടുപ്പ് …

മക്കള്‍ അറിയാന്‍ Read More »

ഷറീഫിന്‍റെ പൊട്ടാസ് ബോംബ്-നര്‍മ്മം

             കാശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പ്രസ്താവന ലോക രാജ്യങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. വാര്‍ത്തയറിഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആര്‍ത്തലച്ച് ചിരിച്ചു. വളരെ അപൂര്‍വമായി മാത്രം ചിരിക്കാറുള്ള അദ്ദേഹം ഇതിനുമുമ്പ് ഇത്രയധികം സന്തോഷിച്ചത് ആണവ കരാര്‍ ഒപ്പിടുന്ന വേളയിലായിരുന്നുവെന്ന് പ്രധാനമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അമേരിക്കന്‍ ചാനലായ സിഎന്‍എന്‍ മറ്റ് പ്രധാന വിനോദ പരിപാടികളെല്ലാം മാറ്റിവച്ച് ഷറിഫിന്‍റെ പ്രസ്താവന കോമഡി ഷോയെന്ന …

ഷറീഫിന്‍റെ പൊട്ടാസ് ബോംബ്-നര്‍മ്മം Read More »

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2

ആദ്യകാലങ്ങളില്‍ ആന്‍ഡ്രോയിഡ് റൂട്ട് ചെയ്യുന്നതിന് സാങ്കേതിക വിദഗ്ദ്ധരുടെ സേവനം അനിവാര്യമായിരുന്നെങ്കിലും ഇന്ന്‍ കാര്യങ്ങള്‍ ഏറെക്കുറെ മാറിയിട്ടുണ്ട്. കംപ്യൂട്ടറിന്‍റെ സഹായത്തോടെയും അല്ലാതെയും റൂട്ട് ചെയ്യുന്നതിനുള്ള അനവധി ആപ്പ്ളിക്കേഷനുകള്‍ ഇന്ന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എങ്കിലും പിഴവുകള്‍ പറ്റാം. ചില ചില്ലറ തെറ്റു കുറ്റങ്ങള്‍ പരിഹരിക്കാവുന്നതാണെങ്കിലും കൂടുതല്‍ ഗൌരവകരമായവ ഫോണിനെ നശിപ്പിക്കും. അതുകൊണ്ട് ശ്രദ്ധിച്ച് മാത്രം പ്രവര്‍ത്തിക്കുക. സൂപ്പര്‍ വണ്‍ ക്ലിക്കാണ് റൂട്ടിങ് ആപ്പ്ലിക്കേഷനുകളില്‍ ഏറ്റവും ശ്രദ്ധേയമായത്. ഇത് ഉപയോഗിക്കുന്നതിനായി ആദ്യം ഫോണ്‍ സെറ്റിങ്സിലെ യുഎസ്ബി ഡിബഗ്ഗിങ് Enable ചെയ്യേണ്ടതുണ്ട്.(Settings->Applications->Development> USB …

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 Read More »

നാസ്തികരായ ആത്മീയവ്യാപാരികള്‍

      പ്രപഞ്ച സൃഷ്ടാവിനെ തേടിയുള്ള മനുഷ്യന്‍റെ പരക്കംപാച്ചില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന്‍ തിരുപ്പതിയും വത്തിക്കാനും മക്കയും കടന്ന്‍ ഹരിദ്വാറിലെയും കാശിയിലെയും അസന്‍മാര്‍ഗ്ഗിക കേന്ദ്രങ്ങളിലും വള്ളിക്കാവിലെ കെട്ടിപ്പിടുത്തത്തിലും വരെ എത്തിനില്‍ക്കുന്നു ഈശ്വരനെ തേടിയുള്ള നമ്മുടെ അന്വേഷണം. എന്നിട്ടും തൃപ്തി വരാതെ അങ്കോര്‍വാറ്റിലും കൈലാസത്തിലും വരെ ആ ദിവ്യശക്തിയെ തേടി നമ്മള്‍ പരക്കം പായുന്നു. ബിഹാറില്‍ ജീവിത സൌകര്യങ്ങള്‍ പരിമിതമാണെങ്കിലും അവിടെയും വരുന്നുണ്ട് താമസിയാതെ ആയിരം കോടി രൂപയുടെ ഒരു …

നാസ്തികരായ ആത്മീയവ്യാപാരികള്‍ Read More »

കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍

     അഞ്ഞൂറില്‍ താഴെ തിയറ്ററുകള്‍ മാത്രമാണ് ഇന്ന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം കല്യാണ മണ്ഡപങ്ങളോ ആഡിറ്റോറിയങ്ങളോ ആയി മാറിക്കഴിഞ്ഞു. അടുത്തകാലത്ത് ഉയര്‍ന്നു വന്ന മള്‍ട്ടിപ്ലക്സ് സംസ്കാരം കാര്യങ്ങള്‍ കുറേയൊക്കെ മാറ്റിയിട്ടുണ്ടെങ്കിലും മൂവായിരത്തിലധികം പ്രദര്‍ശന കേന്ദ്രങ്ങളുള്ള തമിഴിനോടും ബോക്സ് ഓഫീസില്‍ നൂറുകോടിയുടെ മാത്രം കണക്ക് തിരയുന്ന ഹിന്ദിയോടുമൊക്കെയാണ് മലയാളത്തിന് മല്‍സരിക്കേണ്ടി വരുന്നത്. അന്യ ഭാഷകളിലെ മസാല ചിത്രങ്ങള്‍ക്ക് വരെ ഇന്ന്‍ നമ്മുടെ സിനിമകളേക്കാള്‍ സ്വീകാര്യത കിട്ടുന്നുണ്ട്. ഇതിനിടയില്‍ തമിഴിനോടും തെലുങ്കിനോടും മല്‍സരിക്കുന്ന വിധം പണക്കൊഴുപ്പ് നിറഞ്ഞ സിനിമകള്‍ …

കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍ Read More »

പുണ്യാളന്‍ അഗര്‍ബത്തീസ് – സിനിമ റിവ്യൂ

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തിസ് ഒരു യുവ വ്യവസായ സംരംഭകന്‍റെ കഥയാണ് പറയുന്നത്. ജോയ് താക്കോല്‍ക്കാരന്‍ ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ട ബിസിനസ്സുകാരനാണ്. എങ്കിലും എന്നെങ്കിലും ഒരു നല്ല നാള്‍ വരുമെന്ന് അയാള്‍ സ്വപ്നം കാണുന്നു. വോഡാഫോണ്‍ കസ്റ്റമര്‍ കെയറില്‍ ജോലി ചെയ്യുന്ന ഭാര്യ അനു(നൈല ഉഷ)വാണ് അയാളുടെ ഏറ്റവും വലിയ ശക്തി. ആന പിണ്ഡത്തില്‍ നിന്ന്‍ അഗര്‍ബത്തി ഉണ്ടാക്കുന്ന ഒരു സ്ഥാപനം അയാള്‍ തുടങ്ങുകയും അത് നല്ല രീതിയില്‍ പോകുകയും ചെയ്യുന്നു. …

പുണ്യാളന്‍ അഗര്‍ബത്തീസ് – സിനിമ റിവ്യൂ Read More »

ആന്‍ഡ്രോയിഡ് റൂട്ടിങ്ങ് : ഒരു സ്റ്റഡി ക്ലാസ്

    ബാറ്ററി ബാക്കപ്പാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദന. എത്ര വില കൂടിയ ഫോണാണെങ്കിലും മിക്ക ഫോണുകളുടെയും ചാര്‍ജ് ഒരു ദിവസത്തിലധികം നില്‍ക്കാറില്ല. പതിവായി ഇന്‍റര്‍നെറ്റോ വൈഫൈയോ ഉപയോഗിക്കുന്ന അല്ലെങ്കില്‍ ഹൈ ഡെഫനിഷന്‍ വിഡ്ജറ്റ്സ് ഉപയോഗിക്കുന്നവരുടെ കാര്യം അപ്പോള്‍ പറയാനുമില്ല. നേരം ഉച്ചയാകുമ്പോഴേക്കും അത്തരം മൊബൈലുകളുടെ ചാര്‍ജ് കാലിയായിട്ടുണ്ടാവും. അത്തരം സാഹചര്യങ്ങളിലാണ് സ്ഥിരമായി യാത്രയിലുള്ള പലരും പോര്‍ട്ടബിള്‍ ചാര്‍ജറുകളെ ആശ്രയിക്കുന്നത്. ഒരു വിധം നല്ല പോര്‍ട്ടബിള്‍ ചാര്‍ജറിന് വിപണിയില്‍ ആയിരത്തിന് മുകളില്‍ വിലയുണ്ട്. ആന്‍ഡ്രോയിഡ് …

ആന്‍ഡ്രോയിഡ് റൂട്ടിങ്ങ് : ഒരു സ്റ്റഡി ക്ലാസ് Read More »